കെഫാക് കപ്പ്‌ സോക്കർ ഈജിപ്ത് കരസ്ഥമാക്കി

കുവൈത്ത് സിറ്റി :കെഫാക് സംഘടിപ്പിച്ച പ്രഥമ ഇന്റർകോണ്ടിനെന്റൽ കപ്പ്‌ കിരീടം സോക്കർ ഈജിപ്ത് സ്വന്തമാക്കി. ആറുരാജ്യങ്ങളിൽനിന്നായി നിരവധി ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.ആവേശമുറ്റിയ ഫൈനലിൽ ബ്രസൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് സോക്കർ ഈജിപ്ത് പരാജയപ്പെടുത്തിയത്. കെഫാക് ഭാരവാഹികളായ വി എസ് നജീബ്, ടി വി സിദ്ദീഖ് തുടങ്ങിയവർ ട്രോഫികൾ വിതരണം ചെയ്തു.