കുവൈത്ത് അമീറിന്റെ കൂറ്റൻ മണൽ ചിത്രം ഗിന്നസ്‌ബുക്കിലേക്ക്

കുവൈത്ത് സിറ്റി :കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് ജാബർ അൽ സബാഹിന്റെ കൂറ്റൻ മണൽ ചിത്രം ഗിന്നസ്ബുക്കിൽ ഇടം പിടിച്ചു. “മാനവികതയുടെ അമീർ ” എന്ന പേരിൽ ദുബായിലെ അൽ ഖുദ്റ ലേക് പ്രദേശത്തെ മരുഭൂമിയിലാണ് ലോകത്തെ ഏറ്റവും വലിയ മണൽ ചിത്രം തയ്യാറാക്കിയത്. കുവൈത്തിൽ ദേശീയ വിമോചന ദിനാഘോഷങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ചിത്രം തയ്യാറാക്കിയത്. 2400 മണിക്കൂർ എടുത്താണ് 15,800 ചതുരശ്ര മീറ്ററിലുള്ള അമീറിന്റെ ചിത്രം തയ്യാറാക്കിയത്. ചിത്രത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഷെയർ ചെയ്ത് കൊണ്ട് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മഖ്‌തൂം ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു
“ഞങ്ങളുടെ മണ്ണിലും മനസ്സിലും ചരിത്രത്തിലും പതിഞ്ഞുപോയ കുവൈത്തിനും കുവൈത്തികൾക്കും ഞങ്ങളുടെ സ്‌നേഹം ”