വിങ് കമാൻഡർ അഭിനന്ദിനെ നാളെ വിട്ടയക്കും പാക്കിസ്ഥാൻ

കുവൈത്ത് സിറ്റി :പിടിയിലായ ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദിനെ നാളെ വിട്ടയക്കുമെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പാർലമെന്റിൽ അറിയിച്ചതായി റിപ്പോർട്ടുകൾ. പ്രശ്നം വഷളാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിലൂടെ അറിയിക്കാൻ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. ഇത് ഭയന്നിട്ടല്ല സമാധാന ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യൻ പൈലറ്റിനെ മോചിപ്പിക്കുന്നതെന്നും ഇമ്രാൻ പറഞ്ഞു. പൈലറ്റിനെ ഉടൻ വിട്ട് കിട്ടണമെന്നും ധാരണയ്ക്ക് തയ്യാറല്ലെന്നും ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. പൈലറ്റിനെ വച്ച് വിലപേശാമെന്ന് പാക്കിസ്ഥാൻ കരുതുന്നുണ്ടെങ്കിൽ അത് നടക്കില്ലെന്നും ഇന്ത്യ അറിയിച്ചിരുന്നു. ഇന്ത്യയുടെ അന്തിമ നിലപാട് ഇന്ന് വൈകിട്ട് നടക്കുന്ന സംയുക്ത സേനകളുടെ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കും.