പണത്തിനുവേണ്ടി സ്വദേശിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം :നാലുപേർ പിടിയിൽ

കുവൈത്ത് സിറ്റി :പണത്തിനുവേണ്ടി സ്വദേശിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച നാലംഗ ഈജിപ്ഷ്യൻ സംഘത്തെ പോലീസ് പിടികൂടി. മറ്റൊരു സ്വദേശിയുടെ നിർദേശപ്രകാരം സഊദ് അൽ ഖുലൈഫി എന്ന സ്വദേശിയെ തട്ടിക്കൊണ്ടുപോകുവാനുള്ള ശ്രമമമാണ് പോലീസ് പരാജയപ്പെടുത്തിയത്. പതിവ് സുരക്ഷാ പരിശോധനയ്ക്കിടെ ഫർവാനിയയിലെ സിഗ്നലിനു സമീപം നിർത്തിയ വാഹനത്തിൽ നിന്നാണ് മുഖം മൂടിയ നിലയിലും കൈകാലുകൾ ബന്ധിച്ച നിലയിലും ഇദ്ദേഹത്തെ പോലീസ് കണ്ടെത്തിയത്. അഭിഭാഷകനായ ഇദ്ദേഹത്തിന് നാലംഗ സംഘത്തിന്റെ മർദ്ദനമേറ്റിരുന്നു. 50000ദിനാറിന് മറ്റൊരു സ്വദേശിക്ക് വേണ്ടിയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.