ഒസാമ ബിൻ ലാദന്റെ മകന്റെ പൗരത്വം സൗദി റദ്ദാക്കി , ഹംസയെ കാട്ടികൊടുത്താൽ ഒരു മില്യൺ ഡോളർ സമ്മാനം

കുവൈത്ത് സിറ്റി :  ലോകത്ത് ഏതെങ്കിലും കോണിൽ ഹംസ ബിൻ ലാദൻ ഉണ്ടെന്ന് കാണിച്ചു കൊടുക്കുന്നവർക്ക് ഒരു മില്യൺ ഡോളർ സമ്മാനം അമേരിക്ക പ്രഖ്യാപിച്ചതിന് പിന്നാലെ , സൗദി അദ്ദേഹത്തിന്റെ പൗരത്വം റദ്ദാക്കിക്കൊണ്ട് വിജ്ഞാപനം പുറത്തിറക്കി .സെപ്റ്റംബർ 11 ന്റെ അമേരിക്ക ആക്രമണ സമയത്ത് ഹംസ പിതാവ് ഒസാമയോടൊപ്പം ഉണ്ടായിരുന്നതായി പിന്നീട് വെളിപ്പെട്ടിരുന്നു  .  അൽ ഖാഇദ നേതാവ് സവാഹിരി , ഹംസയെ പരിചയപ്പെടുത്തിക്കൊണ്ട് ശബ്ദ സന്ദേശം പുറപ്പെടുവിച്ചിരുന്നു . ഇപ്പോൾ അൽ ഖാഇദയെ ഒളിവിലിരുന്ന് നയിക്കുന്നത് ഹംസ തന്നെയാണെന്ന് ബോധ്യം വന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു നീക്കം സൗദിയും അമേരിക്കയും നടത്തുന്നത് . ഹംസയുടെ 30 വയസ്സ് പിന്നിട്ടതെന്നു കരുതുന്ന ഒരു ഫോട്ടോയും സൗദി പുറത്തിറക്കിയിട്ടുണ്ട് . എല്ലാ ഔദ്യാഗിക റെക്കോർഡുകളിൽ നിന്നും ഹംസയുടെ പേര് സൗദി അറേബ്യ നീക്കം ചെയ്തുകഴിഞ്ഞു .