ഗൾഫ് രാജ്യങ്ങളിലെ വിദേശി തൊഴിൽ ശേഷിയിൽ കുറവ്

കുവൈത്ത് സിറ്റി :ഗൾഫ് രാജ്യങ്ങളിലെ ശരാശരി വിദേശി തൊഴിൽ ശേഷിയിൽ കുറവ് രേഖപ്പെടുത്തി. ബൈത്ത് ഡോട്ട് കോം പ്രസിദ്ധീകരിച്ച സ്ഥിവിവരകണക്കുകൾ പ്രകാരം കുവൈത്തിൽ വിദേശി തൊഴിൽ ശേഷിയിൽ 27.73% കുറവാണ് രേഖപ്പെടുത്തിയത്. സൗദിഅറേബ്യയിൽ 35.21%  യു എ ഇ യിൽ 26.74% എന്നിങ്ങനെയാണ് കുറവ്.ഗൾഫ് രാജ്യങ്ങളിൽ പ്രവാസികൾക്ക് ലഭിക്കുന്ന പ്രതിമാസ ശരാശരി ശമ്പളത്തിലും മുൻ വർഷത്തേക്കാൾ 26% കുറവുണ്ട്.