റോഹിങ്ക്യൻ അഭയാർഥികൾക്ക് കുവൈത്ത് 1000 വീടുകൾ നിർമിച്ച് നൽകി.

കുവൈത്ത് സിറ്റി :ബംഗ്ലാദേശിൽ കഴിയുന്ന റോഹിങ്ക്യൻ അഭയാർഥികൾക്ക് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി 1000 പ്രീ ഫാബ് വീടുകൾ നിർമിച്ചു നൽകി. ബംഗ്ലാദേശിലെ കോക്സ് ബസാറിലാണ് ഖത്തർ റെഡ് ക്രസന്റുമായി സഹകരിച്ചു പദ്ധതി നടപ്പിലാക്കിയതെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി ചെയർമാൻ ഡോ. ഹിലാൽ അൽ സായർ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുള്ള താൽക്കാലിക വീടുകളാണ് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി നിർമിച്ച് നൽകിയത്