ജി സി സി റെയിൽ പദ്ധതിക്ക് വേണ്ടി ഭൂമി വിട്ടുകൊടുത്തവർക്ക് പകരം ഭൂമി അനുവദിച്ചു.

കുവൈത്ത് സിറ്റി :ജി സി സി റെയിൽ പദ്ധതിക്ക് വേണ്ടി ഭൂമി വിട്ടുകൊടുത്ത ഭൂവുടമകൾക്ക് പകരം സ്ഥലമനുവദിച്ചുകൊണ്ടുള്ള ഉത്തരവായി. കുവൈത്ത് മുനിസിപ്പാലിറ്റി മേധാവി അഹമ്മദ് അൽ മൻറൂഫിയാണ് വാർത്ത കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. നേരത്തെ റെയിൽ കടന്നു പോകുന്ന സ്ഥലങ്ങളിലെ ഭൂവുടമകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സർക്കാർ -സ്വകാര്യ പങ്കാളിത്തത്തോടെ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന നിർദിഷ്ട പാതയുടെ പ്രാഥമിക പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ട്. പദ്ധതിക്കായി സ്ഥലം വിട്ടുനല്കുന്നവർക്ക് നഷ്ടപരിഹാരത്തിന് പുറമെയാണ് പകരം സ്ഥലം അനുവദിച്ചത് . കുവൈത്തിനെ മറ്റ്‌ ഗൾഫ് രാജ്യങ്ങളുമായും കുവൈത്ത് സിറ്റിയെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളങ്ങളവുമായും തുറമുഖങ്ങളുമായും ബന്ധിപ്പിക്കുന്ന റെയിൽ പാത 511 കിലോമീറ്റർ നീളത്തിലാണ് നിർമിക്കുന്നത്.