കുവൈത്തിൽ തീപിടിത്ത അപകടങ്ങളുടെ തോതിൽ കുറവ്

കുവൈത്ത് സിറ്റി :പതിനേഴാമത് അഗ്നി ശമന സേന ദിനാഘോഷം ഉപ പ്രധാന മന്ത്രിയും മന്ത്രിസഭാ കാര്യമന്ത്രിയുമായ അനസ് അൽ സാലെ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ തീപിടിത്ത അപകടങ്ങളുടെ തോതിൽ കുറവുണ്ടായതായി ബന്ധപ്പെട്ടവർ അറിയിച്ചു. താമസ സ്ഥലങ്ങളിൽ 8 ശതമാനവും വാണിജ്യ സ്ഥലങ്ങളിൽ 5 ശതമാനവും വാഹനങ്ങളിൽ 4 ശതമാനവുമാണ് തീ പിടിത്ത നിരക്കിലെ കുറവ്. വിദേശികളും സ്വദേശികളും തീ പിടിത്തം പോലുള്ള അപകടങ്ങൾ സംഭവിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അപകട സാധ്യതകളെ കുറിച്ച് കുട്ടികളെയും മുതിർന്നവരെയും ബോധവാമ്മാരാക്കണം, വാഹനമോടിക്കുന്നവർ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കാൻ തയ്യാറാകണം. എളുപ്പത്തിൽ തീ പിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ സൂക്ഷ്മമായി കൈകാര്യം ചെയ്യുകയും സുരക്ഷാ സംവിധാനങ്ങളോടെ സൂക്ഷിക്കുകയും വേണം. അടുക്കളയിലെ പാചക വാതക സിലിണ്ടറുകൾ ഇലക്ട്രിക് പാചക സംവിധാനങ്ങൾ മൈക്രോ ഓവനുകൾ തുടങ്ങിയവ പ്രവർത്തന ക്ഷമമാണോ എന്ന്‌ പരിശോധിച്ച ശേഷം മാത്രം ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു.