കുവൈറ്റിൽ കുട്ടിക്കുറ്റവാളികളായി സംശയിക്കപ്പെടുന്നവർ ഇപ്പോൾ 3000 ൽ അധികം പേരെന്ന് കോടതിവകുപ്പ്

കുവൈത്ത് സിറ്റി :

കോടതിയുടെ പരിഗണനയിൽ ഇപ്പോൾ 3000 ൽ അധികം പേർ കുട്ടിക്കുറ്റവാളികളുടെ സംശയ പട്ടികയിൽ ഉണ്ടെന്ന് നീതിന്യായ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു. സ്വഭാവ ദൂഷ്യമാണ് പ്രധാന കുറ്റമായി വന്നിരിക്കുന്നത് . ട്രാഫിക് നിയമ ലംഘനങ്ങളാണ് ഇതിൽ കൂടുതലും . കവർച്ചയും ഭവനഭേദനവും കൂട്ടത്തിലുണ്ട് . അടിപിടി അക്രമത്തിൽ പെട്ടവരും കൂട്ടത്തിലുണ്ട് . സ്വഭാവ പരിവർത്തനം ലക്‌ഷ്യം വച്ചുകൊണ്ട് പലരെയും സാമൂഹിക സംരക്ഷണ കേന്ദ്രങ്ങളിൽ പ്രവേശിക്കാനാണ് തീരുമാനം .