കുവൈത്തിൽ അനുമതി കിട്ടുന്നതിനുമുന്പ് പരസ്യം പതിച്ചവർക്ക് പിഴ

കുവൈത്ത് സിറ്റി:കുവൈത്തിൽ പരസ്യപ്രചാരണം സംബന്ധിച്ച ഡിപ്പാർട്മെന്റ് നടത്തിയ സർപ്രൈസ് റെയ്‌ഡിൽ 17 സ്ഥാപനങ്ങൾ നിയമ ലംഘനം നടത്തിയതായി കണ്ടെത്തി പിഴ ഈടാക്കി . അധികൃതരുടെ അനുമതി ലഭിക്കുന്നതിന് മുൻപ് പരസ്യ പ്രചാരണം ആരംഭിച്ച വിഷയമാണ് പ്രധാനമായും റീറ്റെയ്ൽ മേഖലയിൽ കണ്ടെത്താൻ കഴിഞ്ഞത് .പ്രധാനമായും ഫഹാഹീൽ , മഹ്ബൂല ഭാഗങ്ങളിലാണ് അധികൃതർ റെയ്‌ഡ്‌ നടത്തിയത് .