കുവൈത്തി എൻജിനീയർമാരെ നിയമിക്കാൻ കരാർ കമ്പനികൾക്ക് കർശന നിർദേശം,പ്രവാസി എൻജിനീയർമാർക്ക് തിരിച്ചടി ആകും.

. കുവൈത്ത് സിറ്റി :സ്വകാര്യ മേഖലയിൽ സ്വദേശികളെ നിയമിക്കുന്നതിന്റെ ഭാഗമായി ഒഴിവു വരുന്ന എഞ്ചിനീയറിംഗ് തസ്തികകളിൽ കുവൈത്തി എൻജിനീയർമാരെ നിയമിക്കാൻ നിർദേശം. പൊതുമരാമത്ത് മന്ത്രാലയമാണ് ഇത് സംബന്ധിച്ചു കരാർ കമ്പനികൾക്ക് നിർദേശം നൽകിയത്. എഞ്ചിനീയറിംഗ് ബിരുദം കരസ്ഥമാക്കിയ ശേഷം സിവിൽ സർവീസ് കമ്മീഷനിൽ രജിസ്റ്റർ ചെയ്ത് അവസരങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന നിരവധി കുവൈത്തികളുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ സർക്കാർ മേഖലയിൽ ഇവർക്ക് അവസരങ്ങൾ കുറവാണ്. ഈ സാഹചര്യത്തിലാണ് സ്വകാര്യ മേഖലകളിൽ കുവൈത്തി എൻജിനീയർമാർക്ക് പ്രധാന പരിഗണന നൽകണമെന്ന് മന്ത്രാലയം കർശന നിർദേശം നൽകിയത്.