സാരഥി കുവൈത്ത് പ്രളയ ബാധിതർക്കായി സമാഹരിച്ച തുക വിതരണം ചെയ്തു.

കുവൈത്ത് സിറ്റി :സാരഥി കുവൈത്ത് കേരളത്തിലെ പ്രളയ ബാധിതർക്കായി സമാഹരിച്ച തുകയുടെ നാലാം ഘട്ട വിതരണം മന്ത്രി തോമസ് ഐസക് നിർവഹിച്ചു. ആദ്യ ഘട്ടത്തിൽ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയും രണ്ടും മൂന്നും ഘട്ടങ്ങളിലായി കുവൈത്തിലെ പ്രവാസികൾക്ക് സാമ്പത്തിക സഹായം നൽകുകയുമാണ് ചെയ്തത്. 50 ലക്ഷം രൂപ പ്രളയ ദുരിതാശ്വസ പ്രവർത്തനങ്ങൾക്കായി അംഗങ്ങളിൽ നിന്ന് സമാഹരിച്ചു.
എസ് ഇ എഫ് ഇ ചെയർമാൻ അരവിന്ദാക്ഷൻ, ഡയരക്ടർ കേണൽ വിജയൻ സാരഥി ട്രസ്റ്റ്‌ ബോർഡ്‌ അംഗം ബിജു ഗംഗാധരൻ, മാരാരിക്കുളം വടക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട്‌ അഡ്വ പ്രിയേഷ് കുമാർ, പഞ്ചായത്ത് മെമ്പർ റെജി കുമാർ, എസ് ഇ എഫ് ഇ സെക്രട്ടറി വിനീത് വിജയൻ തുടങ്ങിയവർ സംസാരിച്ചു.