കുവൈറ്റി പോലീസ് ആയി അഭിനയിച്ച് അജ്ഞാതൻ സൗദി പൗരനിൽ നിന്ന് പണം തട്ടിയതായി പരാതി

കുവൈത്ത് സിറ്റി :

സന്ദർശനത്തിന് കുവൈറ്റിൽ എത്തിയ സൗദി പൗരനിൽ നിന്ന് പോലീസ് വേഷം അഭിനയിച്ച് ഒരു അജ്ഞാതൻ പണം തട്ടിയതായി പോലീസിൽ പരാതി ലഭിച്ചു. സൗദി സ്വദേശി ഗുരുതരമായ ആരോപണത്തിൽ പെട്ട് അന്വേഷണവിധേയമായിരിക്കുന്ന വ്യക്തിയാണെന്ന് ധരിപ്പിച്ചു വ്യാജ  ഐ ഡി  കാർഡ് കാണിച്ച് അജ്ഞാതൻ തത്സമയം 800 ദിനാർ തട്ടിയെടുക്കുകായായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത് . പറഞ്ഞുകേട്ട രൂപം വച്ചുകൊണ്ട് പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട് .