ഫിലിപ്പീൻ യുവതിക്ക് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുഖ പ്രസവം.

കുവൈത്ത് സിറ്റി :ഫിലിപ്പീൻ യുവതിക്ക് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുഖപ്രസവം. നാട്ടിലേക്ക് പോവാൻ വിമാനത്താവളത്തിൽ എത്തിയ അവർക്ക് ചെക്ക് ഇന്നിനിടെ പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. അധികൃതർ ഉടൻ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് എല്ലാ സജ്ജീകരണങ്ങളും ഒരുക്കുകയായിരുന്നു. അമ്മയും ആൺകുഞ്ഞും ആശുപത്രിയിൽ സുഖമായിരിക്കുന്നെന്ന് അധികൃതർ അറിയിച്ചു