കുവൈത്തിലെ ഇന്ത്യൻ പ്രവാസിക്ക് അബുദാബി യുടെ 12 മില്യൺ ബിഗ് ടിക്കറ്റ് ലോട്ടറി

കുവൈത്ത് സിറ്റി :

ഫെബ്രുവരി 23 ന് റോജി ജോർജ് എടുത്ത അബുദാബി ബിഗ് ടിക്കറ്റ് അദ്ദേഹത്തിന്റെ ജാതകം മാറ്റി എഴുതി . അബുദാബി ലോട്ടറിയുടെ 12 മില്യൺ ദിർഹം ഇനി ജോർജിന്റെ കുടുംബത്തിന് സ്വന്തം . ഇന്നലെ മാർച്ച് 3 വൈകുന്നേരം അബുദാബി ബിഗ് ടിക്കറ്റ് അധികൃതർ വിളിച്ചു പറഞ്ഞപ്പോൾ റോജി ജോർജിന് വിശ്വസിക്കാനേ കഴിഞ്ഞില്ല. 014394 എന്ന ടിക്കറ്റിനാണ് സമ്മാനം . ഏതാണ്ട് 24 കോടി രൂപ കിട്ടുന്ന ജോർജ് അതുകൊണ്ടു എന്തൊക്കെ ചെയ്യുമെന്ന് ആലോചിച്ചിട്ടുമില്ലെന്ന് ഇത് സംബന്ധിച്ച റിപ്പോർട്ടിൽ പറയുന്നു .