മൂന്ന് വർഷത്തിനിടെ കുവൈത്ത് ആരോഗ്യ മന്ത്രാലയം നിയമിച്ചത് 3938 പേരെ

കുവൈത്ത് സിറ്റി :2016 ജനുവരിമുതൽ 2018 ഡിസംബർ വരെയുള്ള കാലയളവുകളിലായി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിളും ക്ലിനിക്കുകളിലുമായി 3938 പേർക്ക് നിയമനം നൽകിയതായി ആരോഗ്യമന്ത്രി ഡോ ഷെയ്ഖ് ബാസിൽ അൽ സബാഹ് അറിയിച്ചു . സ്വദേശികളേക്കാൾ കൂടുതൽ വിദേശികളാണ് ഇക്കാലയളയിൽ നിയമിക്കപ്പെട്ടത്. ബിദൂനികളടക്കം 2882 വിദേശികളെ നിയമിച്ചപ്പോൾ 1056 കുവൈത്തികൾ മാത്രമാണ് നിയമനം നേടിയത്. 624 കുവൈത്തികളും 732 കുവൈത്തികളല്ലാത്തതുമായ ജനറൽ ഡോക്ടർമാരും 363 ദന്ത ഡോക്ടർമാരും ഇക്കാലയളവിൽ നിയമിക്കപ്പെട്ടു. ദന്ത ഡോക്ടർമാരിലധികവും കുവൈത്തികളാണ്.വിദേശികളുടെ എണ്ണം 47 മാത്രമാണ്. ആരോഗ്യമേഖലയിൽ ജോലിനേടിയ നഴ്സുമാരുടെ എണ്ണം 2219 ആണ് ഇതിലധികവും ഇന്ത്യക്കാരുൾപ്പെടെയുള്ള
വിദേശികളാണ്. 2103 വിദേശികളും 116 കുവൈത്തികളുമാണ് സർക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളിലെ നഴ്സിങ് മേഖലയിൽ ജോലി നേടിയത്.