സിറിയൻ അഭയാർഥികൾക്ക് പാർലമെന്റ് സ്‌പീക്കറുടെ നേതൃത്വത്തിൽ സഹായ വിതരണം

കുവൈത്ത് സിറ്റി :ആഭ്യന്തര സംഘർഷങ്ങളെ തുടർന്ന് നാട് വിട്ട് അഭയാർഥികളായി മാറിയ സിറിയൻ ജനതയ്ക്ക് കുവൈത്ത് പാർലമെന്റ് സ്പീക്കർ മർസൂഖ് അൽ ഘാനിമിന്റെ നേതൃത്വത്തിൽ സഹായങ്ങൾ വിതരണം ചെയ്തു. ജോർദാനിലെ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന സിറിയൻ കുടുംബങ്ങൾക്ക് അവശ്യ സാധനങ്ങളായ ഭക്ഷണം, പുതപ്പ്, മരുന്നുകൾ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി നൽകിയത്.
റെഡ് ക്രസന്റ് സൊസൈറ്റി ജനറൽ സെക്രട്ടറി മഹ അൽ ബർജസ്,ജോർദാനിലെ കുവൈത്ത് അംബാസിഡർ അസീസ് അൽ ദൈഹാനി എന്നിവരുൾപ്പെട്ട സംഘത്തോടൊപ്പമാണ് സ്‌പീക്കറും സഹായ വിതരണത്തിൽ പങ്കാളിയായത്.