കുവൈറ്റിൽ വിസിറ്റിനു വരുന്ന വിദേശികൾക്ക് ഹെൽത്ത് ഇൻഷുറൻസ് വേണ്ടിവരും

കുവൈത്ത് സിറ്റി: വിസിറ്റ് വിസയിൽ കുവൈറ്റിൽ എത്തുന്നവർക്ക് ഇനിമുതൽ ഹെൽത്ത് ഇൻഷുറൻസ് വേണമെന്ന കാര്യം നിർബന്ധമാക്കാൻ ഗവൺമെന്റ് ആലോചിക്കുന്നു . ഇന്ന് അസ്സംബ്ലിയിൽ ഇക്കാര്യം ചർച്ചക്കെടുത്തു . എപ്പോൾ മുതൽ നടപ്പിലാക്കുമെന്ന് വ്യക്തമല്ല . ഇത് സംബന്ധിച്ചു നിയമം കൊണ്ടുവരികയും അത് പാസാക്കുകയും വേണം . രാജ്യത്ത് പൊതുവെ ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കുന്നതിനു നിയമ ഭേദഗതിയും ആലോചിക്കുന്നുണ്ട് . പുതിയ അഴിമതി വിരുദ്ധ നിയമവും ഗവൺമെന്റിന്റെ പരിഗണനയിലാണ് .