ഇന്ത്യൻ ഹെൽത്ത്‌ കെയർ എക്സ്പോ ഫെബ്രുവരി 17 18 തീയതികളിൽ നടക്കും

കുവൈത്ത് സിറ്റി :ഇന്ത്യൻ എംബസി 17 18 തീയതികളിലായി ഇന്ത്യൻ ഹെൽത്ത്‌ കെയർ എക്സ്പോ സംഘടിപ്പിക്കും. ഇന്ത്യൻ ഡോക്‌ടേഴ്‌സ് ഫോറം, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷണൽ കൗൺസിൽ, കോൺഫെഡറേഷൻ ഇന്ത്യൻ ഇൻഡസ്ട്രി എന്നിവയുടെ സഹകരണത്തോടെ റാഡിസൺ ബ്ലു ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യയിലെ പ്രമുഖ ആശുപത്രികൾ, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ ടൂറിസം പ്രവർത്തകർ തുടങ്ങിയവർ സംബന്ധിക്കും.