കുവൈത്ത് സർവകലാശാലയിൽ ബിരുദദാന ചടങ്ങ്

കുവൈത്ത് സിറ്റി :കുവൈത്ത് സർവകലാശാലയിലെ ബിരുദദാന ചടങ്ങ് ഷെയ്ഖ് സബാഹ് അൽ അഹ്മദ്‌ ജാബർ അൽ സബാഹ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ അമീറിനെ വിദ്യാഭ്യാസ -ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ഹമദ് അൽ അസ്മി സർവകലാശാല ഡയറക്‌ടർ ഡോ. ഹുസൈൻ അൽ അൻസാരി തുടങ്ങിയവർ സ്വീകരിച്ചു. കിരീടാവകാശി ഷെയ്ഖ് നവാഫ്‌ അൽ അഹമ്മദ് ജാബർ അൽ സബാഹ് സ്പീക്കർ മർസൂഖ് അൽ ഖാനിം തുടങ്ങിയർ സംബന്ധിച്ചു.