അക്കൗണ്ടിങ് മേഖലയിൽ അമ്പതിനായിരത്തോളം പ്രവാസികൾക്ക് കുവൈത്തിൽ ജോലി സാധ്യത

കുവൈത്ത് സിറ്റി :കുവൈത്തിൽ മൂല്യ വർധിത നികുതിയും തിരഞ്ഞെടുത്ത ഉൽപന്നങ്ങൾക്ക് പ്രത്തേക നികുതിയും ഏർപ്പെടുത്തുന്നതോടുകൂടി ഈ മേഖലയിൽ പുതുതായി അമ്പത്തിനായിരത്തോളം പേർക്ക് ജോലി സാധ്യതകളുണ്ടെന്ന് നികുതി വിദഗ്ധരെ ഉദ്ദരിച്ച് അൽ റായി പത്രം റിപ്പോർട്ട് ചെയ്തു . നികുതി സമ്പ്രദായം ഏർപ്പെടുത്തുമ്പോൾ തദ്ദേശീയ വിപണിയിൽ മുപ്പത് ശതമാനം കമ്പനികളെങ്കിലും പ്രൊഫഷനലുകളെ നിയമിക്കേണ്ടിവരും. ഇത് വലിയ സാധ്യതകളാണ് വിദേശികൾക്ക് മുമ്പിൽ തുറക്കുന്നത്. എണ്ണയിൽ നിന്നുള്ള വരുമാനം കുറഞ്ഞതോടെയാണ് വാറ്റ് സമ്പ്രദായവുമായി മുന്നോട്ട് പോകാൻ ജിസിസി രാജ്യങ്ങൾ തീരുമാനിച്ചത്. എന്നാൽ എം പി മാരിൽ നിന്നുൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ നിന്നുണ്ടായ എതിർപ്പുകളും അക്കൗണ്ടിങ് മേഖലകൾ വേണ്ടത്ര വികസിക്കാത്തതും മൂലം
വാറ്റ് സമ്പ്രദായം കുവൈത്തിന് ഇനിയും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല.ഇതിൽ മാറ്റങ്ങൾ വരുന്നതോടുകൂടി അക്കൗണ്ടിങ് മേഖലയിൽ ജോലി ചെയ്യുന്ന അമ്പതിനായിരത്തോളം ആളുകൾക്ക് കുവൈത്തിൽ അവസരങ്ങൾ ലഭിച്ചേക്കുമെന്നാണ് വിദഗ്ധരുടെ അനുമാനം. .