സന്ദർശക വിസക്കാർക്കും ഹെൽത്ത്‌ ഇൻഷുറൻസ് : ബിൽ പാർലമെന്റ് പാസാക്കി

കുവൈത്ത് സിറ്റി :സന്ദർശക വിസയിൽ കുവൈത്തിൽ എത്തുന്നവർക്കും ഹെൽത്ത്‌ ഇൻഷുറൻസ് ഏർപ്പെടുത്തുന്ന ബിൽ കുവൈത്ത് പാർലമെന്റ് പാസാക്കി. സന്ദർശക വിസയിൽ എത്തുന്നവരും താൽകാലിക റെസിഡൻസിൽ രാജ്യത്ത് കഴിയുന്നവരും ഹെൽത്ത്‌ ഇൻഷുറൻസ് അടയ്ക്കണമെന്നാണ് ബില്ലിൽ അനുശാസിക്കുന്നത്. സന്ദർശക വിസക്കും താൽകാലിക റെസിഡൻസും ലഭിക്കുന്നതിനുള്ള അപേക്ഷയോടൊപ്പം ഹെൽത്ത് ഇൻഷുറൻസ് അടച്ചതിന്റെ രേഖകൾ കൂടി ഇനി മുതൽ ഹാജരാക്കേണ്ടി വരും. എന്നാൽ മാത്രമേ അപേക്ഷ ആഭ്യന്തര മന്ത്രാലയം സ്വീകരിക്കുകയുള്ളൂ. നിലവിൽ പ്രതിവർഷം 50 ദിനാർ ആണ് സ്ഥിരം ഇഖാമയിൽ രാജ്യത്ത് കഴിയുന്ന വിദേശികൾ അടക്കുന്നത്. ഇതിന് പുറമെയാണ് സന്ദർശക വിസയിൽ വരുന്നവർക്കും ഹെൽത്ത്‌ ഇൻഷുറൻസ് ഏർപ്പെടുത്തുന്നത്.