Search
Close this search box.

കുവൈത്തിൽ ഷെയ്ഖ് ജാബർ അൽ അഹമ്മദ് കോസ്‌വേയിലെ നിരീക്ഷണ ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങി

sheikh jabar bridge

കുവൈറ്റ്: കുവൈത്തിൽ കഴിഞ്ഞ 10 മാസക്കാലമായി പ്രവർത്തന രഹിതമായ ഷെയ്ഖ് ജാബർ അൽ അഹമ്മദ് കോസ്‌വേയിലെ നിരീക്ഷണ ക്യാമറകൾ വീണ്ടും പ്രവർത്തിച്ചു തുടങ്ങി. പാലത്തിലെ 800 ഓളം നിരീക്ഷണ ക്യാമറകളാണ് വൈദ്യുത തകരാറിനെ തുടർന്ന് കഴിഞ്ഞ 10 മാസ കാലമായി പ്രവർത്തന രഹിതമായായിരുന്നത്. തകരാർ പരിഹരിക്കുന്നതിനു ആവശ്യമായ ബഡ്ജറ്റ് അനുവദിക്കുന്നതിൽ ഏറെ കാല താമസവും നേരിട്ടിരുന്നു. ഇവ പരിഹരിക്കപ്പെട്ടതിനു ശേഷമാണ് ഇപ്പോൾ ക്യാമറകൾ വീണ്ടും പ്രവർത്തന സജ്ജമായിരിക്കുന്നത്. രാജ്യത്തെ തന്ത്ര പ്രധാന കേന്ദ്രങ്ങളിൽ ഒന്നായ ജാബിർ പാലത്തിൽ സുരക്ഷാ സാഹചര്യം നിരീക്ഷിക്കുന്നതിനും ഗതാഗത നീക്കങ്ങൾ പിന്തുടരുന്നതിനുമാണ് ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. സ്വദേശികളും വിദേശികളുമായ നിരവധി യാത്രക്കാരും ട്രക്കുകളും കടന്നു പോകുന്ന ജാബിർ പാലത്തിലെ നിരീക്ഷണ ക്യാമറകൾ 10 മാസമായി തകരാറിലായ സംഭവം കഴിഞ്ഞ ദിവസം വാർത്തയായതോടെയാണ് അധികൃതർ പെട്ടെന്ന് നടപടി എടുക്കുന്നതിന് നിർബന്ധിതരായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!