കുവൈത്തിൽ എയ്ഡ്‌സ് പരിശോധന ക്ലിനിക്കുകളിൽ എത്തുന്നവരുടെ തോതിൽ വർധനവ്

കുവൈത്ത് സിറ്റി :
രാജ്യത്ത് H. I. V പരിശോധനയ്ക്കായി സ്വയം സന്നദ്ധരായി മുന്നോട്ടു വരുന്നവരുടെ എണ്ണത്തിൽ വർധനവ്. ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ മാജിദ ഖത്താൻ ആണ് ഇക്കാര്യമറിയിച്ചത്. സ്വയം സന്നദ്ധരായി മുന്നോട്ട് വരുന്നവരുടെ പരിശോധന ഫലം രഹസ്യമായി സൂക്ഷിക്കുമെന്നും രോഗിയുടെ വ്യക്തിത്തം മാനിച്ചു കൊണ്ടുള്ള ചികിത്സാ രീതികൾ നിർദേശിക്കുകയും ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഭാവിയിൽ സിറിഞ്ചുകൾ ഉപയോഗിച്ച് മയക്കുമരുന്നുകൾ കുത്തിവെക്കുന്നവരെ കൂടി ഉൾപ്പെടുത്തി പരിശോധന വിപുലമാക്കുമെന്ന് മാജിദ ഖത്താൻ അറിയിച്ചു.