മോഹൻലാൽ ഫാൻസ്‌ കൾച്ചറൽ ആൻഡ് വെൽഫെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രഥമ ക്രിക്കറ്റ് ടൂർണമെന്റിൽ കോട്ടയം റൈഡേഴ്‌സ് ജേതാക്കളായി.

കുവൈത്ത് സിറ്റി :  മോഹൻലാൽ ഫാൻസ്‌ കൾച്ചറൽ ആൻഡ് വെൽഫെയർ  യൂണിറ്റിന്റെ നേർതൃത്വത്തിൽ സംഘടിപ്പിച്ച പ്രഥമ ക്രിക്കറ്റ് ടൂർണമെന്റിൽ കോട്ടയം റൈഡേഴ്‌സ് ജേതാക്കളയി.  വാശിയേറിയ ഫൈനലിൽ TCR തൃശ്ശൂരിനെയാണ് അവർ തോല്പിച്ചത്.

ടോസ് നേടി ബാറ്റിങ് തെരെഞ്ഞെടുത്ത TCR തൃശ്ശൂർ നിശ്ചിത 8 ഓവറിൽ 68 റണ്സെടുത്തു. മറുപടി ബാറ്റിങിര്ഗിയ കോട്ടയം റൈഡേഴ്‌സ് ഓപ്പണർ സഞ്ജീവിന്റെ ഉജ്വല ബാറ്റിങ് മികവിൽ 6 ബോൾ ബാക്കിനിൽക്കെ ലക്‌ഷ്യം കണ്ടു. (സ്കോർ TCR തൃശൂർ 68/2,കോട്ടയം റൈഡേഴ്‌സ് 74/3 )സഞ്ജീവ് 18 ബോൾളിൽ 48 റൺസ് എടുത്തുപുറത്താകാതെനിന്നു.

ഫൈനലിലെ പ്രകടനത്തിന് സഞ്ജീവിനെ മാൻ ഓഫ്‍ ദി മാച്ച് ആയിത്തീരഞ്ഞെടുത്തു. കോട്ടയം റൈഡേഴ്‌സ്സിലെ തന്നെ അനീഷാണ് മാൻ ഓഫ് ദി സീരിയസ്. അനീഷിന്റെ പ്രകടനമികവിലാണ് റൈഡേഴ്‌സ് സെമിയിലെത്തിയത്. സെമിയിൽ അനീഷ് 53 റണ്സെടുത്തു പുറത്താകാതെനിന്നു .

വിന്നേഴ്‌സിനും ,റണ്ണേഴ്‌സ് അപ്പ്നും MFCWAK പ്രെഡിഡന്റ് സ്റ്റീഫൻ ദേവസി , ജനറൽ സെക്രട്ടറി വിനീത് വിൽ‌സൺ ,ട്രീസറെർ ജിക്കി സത്യദാസ് ,ജോയിന്റ് ട്രീസറെർ ബൈജു തോമസ് ചേർന്ന് ട്രോഫിയും ക്യാഷ് പ്രൈസും നൽകി. ഫസ്റ്റ് പ്രൈസ് തുകയായ 101 കുവൈറ്റി ദിനാർ MFCWAK പ്രെസിഡെന്റ് സ്റ്റീഫൻ ദേവസിയിൽ നിന്നു കോട്ടയം റൈഡേഴ്‌സ് ക്യാപ്റ്റൻ മനോജ് ഏറ്റുവാങ്ങി.

റണ്ണേർസ്പ് പ്രൈസ് തുകയായ 51 കുവൈറ്റി ദിനാർ MFCWAK ജനറൽ സെക്രെട്ടറി വിനീത് ,ട്രീസറെർ ജിക്കി എന്നിവർ ചേർന്ന് TCR തൃശൂർ ടീം ക്യാപ്റ്റനയാ സിജോ സണ്ണിക് കൈമാറി . പ്രോഗ്രാം കൺവീനർ അഖിൽ നന്ദിയും ,മറ്റ് പ്രോഗ്രാം ഓർഗനൈസർമാരായ ജെയ്സൺ സെബാസ്റ്റ്യൻ , ബൈജു കൊച്ചു , വൈശാഖ് , രമേശ് പാറശ്ശേരി , ഉജീഷ് ,വിനീഷ് വിൽ‌സൺ എന്നിവർ ആശംസകൾ നേർന്നു.