കുവൈത്തിൽ ഫൈവ് സ്റ്റാർ ജയിലുകൾ വരുന്നു…

കുവൈത്ത് സിറ്റി :ആഡംബര സൗകര്യങ്ങളുള്ള ജയിൽ നിർമിക്കുവാൻ കുവൈത്ത് സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച രീതിയിൽ  ഫൈവ് സ്റ്റാർ ഹോട്ടലിലെ സൗകര്യങ്ങളുള്ള ജയിൽ നിർമിക്കുവാനാണ് പദ്ധതി. ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മേജർ ജനറൽ ഖാലിദ് അൽ ദായിനെ ഉദ്ദരിച്ച് അൽ അൻബ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2500 തടവുകാരെ പാർപ്പിക്കാൻ മാത്രമേ സെൻട്രൽ ജയിലിൽ ഇപ്പോൾ സൗകര്യങ്ങളുള്ളത്. എന്നാൽ ഇപ്പോൾ 6000 ത്തോളം തടവുകാർ അവിടെ കഴിയുന്നുണ്ട്. പുതിയ ജയിൽ കെട്ടിടം നിർമിച്ചും വിദേശ തടവുകാരെ നാട്ടിലേക്കയച്ചും ഈ പ്രശ്നം പരിഹരിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. പുതുതായി നിർമിക്കുന്ന ജയിലിന്റെ ഒരു ഭാഗത്ത്‌ ആഡംബര സൗകര്യങ്ങൾ ഒരുക്കാനാണ് പദ്ധതി. എന്നാൽ വി ഐ പി തടവുകാർക്ക് മാത്രമേ ആഡംബര സൗകര്യങ്ങൾ ലഭ്യമാവുക.സാധാരണ തടവുകാർക്ക് താരതമ്യേന മെച്ചപ്പെട്ട സൗകര്യങ്ങൾ പുതിയ ജയിലിൽ ഒരുക്കുമെന്നാണ് അധികൃതർ അറിയിച്ചത്