ഇഖാമ സ്റ്റിക്കർ ഇനി വേണ്ട എല്ലാം സിവിൽ ഐഡി കാർഡിൽ

കുവൈത്ത് സിറ്റി :വിദേശികളുടെ പാസ്പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിക്കുന്നത് ഈ മാസം 10 ന് അവസാനിപ്പിക്കും.ഇത് സംബന്ധിച്ചു കുവൈത്ത് അധികൃതർ രാജ്യത്തെ വിദേശ എംബസികൾക്ക് സന്ദേശമയച്ചു .
തുടക്കത്തിൽ വിദേശികൾ വിമാനത്താവളത്തിൽ പാസ്പോർട്ടും സിവിൽ ഐ ഡി യും കരുതണം. പിന്നീട് സിവിൽ ഐഡി കാർഡ് മാത്രം മതിയാകും
പാസ്‌പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിക്കുന്ന നിലവിലെ രീതിയിൽ മാറ്റം വരുത്തി സ്റ്റിക്കറിലുള്ള മുഴുവൻ വിവരങ്ങളും സിവിൽ ഐഡി കാർഡിൽ ഉൾപ്പെടുത്തുന്നതാണ് പദ്ധതി. ഇതനുസരിച്ച് വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗത്തിൽ പാസ്പോർട്ടിന് പകരം സിവിൽ ഐഡി കാർഡ് നൽകിയാൽ മതിയാകും.