Saturday, May 30, 2020
Home Blog
കുവൈത്ത് സിറ്റി: ഈ വർഷം നടക്കാനിരുന്ന സോമാലിയ സഹായ ഉച്ചകോടി അനിശ്ചിതത്വത്തിൽ. കോവിഡിന്റെ പശ്ചാത്തലത്തിലാണ് മെഗാ ജീവകാരുണ്യ സംരംഭം അനിശ്ചിതത്വത്തിലായത്. സൊമാലിയയിൽ വിദ്യാഭ്യാസ സൗകര്യമൊരുക്കുന്നതിനായി സഹായിക്കാൻ സന്നദ്ധതയുള്ള രാജ്യങ്ങളുടെ ഉച്ചകോടി ചേരുന്നതിന് ഒരുക്കങ്ങൾ പുരോഗമിക്കുകയായിരുന്നു. ഒരു കുട്ടിക്ക് വിദ്യാഭ്യാസം നൽകുന്നതിലൂടെ ഒരു തലമുറയെയാണ് വിദ്യാഭ്യാസ സമ്പന്നരാക്കുന്നത് എന്ന ലക്ഷ്യത്തോടെയായിരുന്നു ഉച്ചകോടി നടത്താൻ തീരുമാനിച്ചത്. കൊറോണയുടെ പശ്ചാത്തലത്തിൽ എണ്ണവില കൂപ്പുകുത്തിയത് ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ ഘട്ടത്തിൽ ഉച്ചകോടി എന്നാണ് സാധ്യമാവുക എന്നതിനെ കുറിച്ച് വ്യക്തതയില്ല.
കുവൈത്ത് സിറ്റി : ഫിലിപ്പീൻ സ്വദേശിയായ കൊറോണ ബാധിതൻ ഫ്ലാറ്റിലെ മൂന്നാം നിലയിൽ നിന്ന് ചാടി മരിച്ചു. ഫർവാനിയയിലെ ഫ്ലാറ്റിലെ മൂന്നാം നിലയിൽനിന്ന് ജനലിലൂടെ ചാടുകയായിരുന്നു. വിവരമറിഞ്ഞ് സെക്യൂരിറ്റി സേന സ്ഥലത്തെത്തിയപ്പോൾ താഴെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. കൊറോണ ബാധ സ്ഥിരീകരിച്ച് ഫ്ലാറ്റിൽ ചികിത്സയിൽ കഴിയുന്നയാളാണ് മരിച്ചത്. മൃതദേഹം ഫോറൻസിക് പരിശോധനക്കായി വിട്ടു നൽകി.
കുവൈത്ത് സിറ്റി: ഭാഗിക കർഫ്യൂ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പള്ളികളിൽ വെള്ളിയാഴ്ച നമസ്കാരം ആദ്യഘട്ടത്തിൽ ഉണ്ടാകില്ല. റസിഡൻഷ്യൽ ഏരിയകളിലെ പള്ളികളാണ് ആദ്യഘട്ടത്തിൽ തുറക്കുന്നത്. ഇസ്ലാമിക് അഫയേഴ്സ് മന്ത്രി അൽ അഫാസി ആണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ പള്ളികൾ അണുവിമുക്തമാക്കിയതിനു ശേഷമായിരിക്കും തുറക്കുക. അടുത്ത ഞായറാഴ്ചയോടു കൂടി പ്രതിരോധ മന്ത്രാലയത്തിലെ ഏകോപനത്തോടും സഹകരണത്തോടുംകൂടി അണുനശീകരണ പ്രവർത്തികൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കുവൈത്ത് സിറ്റി: മെയ് 31ന് ശേഷവും സമ്പൂർണ്ണ ലോക്ക് ഡൗൺ നടപ്പാക്കുന്ന ഇടങ്ങളിലേക്ക് ആവശ്യമായ ഭക്ഷണവും ആരോഗ്യ പരിരക്ഷയും പാചകത്തിന് ആവശ്യമായ ഗ്യാസ് സിലിണ്ടറും ഗവൺമെന്റ് നൽകും. ഫർവാനിയ, ഖൈതാൻ, ഹവല്ലി, നഖ്‌റ, മൈദാൻ ഹവല്ലി എന്നീ സ്ഥലങ്ങളിലാണ് മെയ് 31ന് ശേഷവും സമ്പൂർണ്ണ ലോക്ക് ഡൗൺ തുടരുന്നത്. കൊറോണ വ്യാപനം നിയന്ത്രിതമാകാത്ത സ്ഥലങ്ങളിലാണ് സമ്പൂർണ ലോക്ക് ഡൗൺ തുടരുന്നത്. ബാക്കിയുള്ള സ്ഥലങ്ങളിൽ ഭാഗിക കർഫ്യൂ നടപ്പാക്കും. പ്രധാനമന്ത്രി ഉൾപ്പെടെ ചേർന്ന കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് ഈ കാര്യങ്ങളിൽ തീരുമാനം എടുത്തത്.
കുവൈറ്റ് സിറ്റി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച സമ്പൂർണ്ണ ലോക്ക് ഡൗൺ മെയ് 30ന് കുവൈറ്റിൽ അവസാനിക്കും. 31 മുതൽ കുവൈറ്റ് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ഒരുങ്ങുന്നു. വൈകീട്ട് 6 മണി മുതൽ രാവിലെ 6 മണി വരെയുള്ള ഭാഗിക കർഫ്യൂ ആണ് മെയ് 31 മുതൽ കുവൈത്തിൽ നടപ്പാക്കുന്നത്. എന്നാൽ കൊറോണ വ്യാപനം ഏറെയുള്ള ഹവാല്ലി, നഖ്‌റ, മൈദാൻ ഹവല്ലി, ഖൈതാൻ, ഫർവാനിയ, എന്നിവിടങ്ങളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ആയി തന്നെ തുടരും. മന്ത്രിസഭായോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തിൽ കുവൈറ്റ് പ്രധാനമന്ത്രി ഷെൽഖ് സബാഹ് ഖാലിദ്...
ലോകം കോവിഡിനെതിരായ പോരാട്ടം തുടരുമ്പോള്‍ അവസാനത്തെ കോവിഡ് 19 രോഗിയും ആശുപത്രി വിട്ട് ഞെട്ടിച്ചിരിക്കുകയാണ് ന്യൂസിലന്റ്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഒരാള്‍ക്ക് മാത്രമാണ് ന്യൂസിലന്റില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നത്. മിഡില്‍മോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അവസാനത്തെ കോവിഡ് രോഗി ബുധനാഴ്ച്ച ആശുപത്രി വിടുകയും ചെയ്തു.കോവിഡിനെതിരായ പോരാട്ടത്തില്‍ മറ്റൊരു സുപ്രധാന നേട്ടം കൂടി ന്യൂസിലന്റ് സ്വന്തമാക്കിയെന്നാണ് ആരോഗ്യവിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. ആഷ്‌ലി ബ്ലൂംഫീല്‍ഡ് പ്രതികരിച്ചത്. ഇതോടെ രണ്ട് മാസത്തിനിടെ ആദ്യമായി, ഒരു ആശുപത്രിയില്‍ പോലും കോവിഡ് രോഗികള്‍ ചികിത്സയിലില്ലെന്ന നേട്ടം ന്യൂസിലന്‍റ് സ്വന്തമാക്കി.അമ്പത് ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള...
കുവൈറ്റ് സിറ്റി : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രചരിപ്പിക്കുന്ന വ്യാജവാർത്തകൾ ക്കെതിരെ കർശന താക്കീത് നൽകി കുവൈറ്റ് സർക്കാർ. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവേ കമ്മ്യൂണിക്കേഷൻസ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസങ്ങളിലായി വ്യാജവാർത്തകളും വ്യാജ അക്കൗണ്ടുകളും കൂടുതലായി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ താക്കീത് നൽകിയതെന്നും അതോറിറ്റി കൂട്ടിച്ചേർത്തു. കൂടാതെ ഇപ്പോൾ ശ്രദ്ധയിൽപ്പെട്ട വ്യാജ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും വ്യാജവാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും സർക്കാർ തീരുമാനിച്ചു.
കുവൈറ്റ് സിറ്റി: കർഫ്യൂ നിയമങ്ങൾ ലംഘിച്ച 19 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 13 കുവൈറ്റ് പൗരന്മാരെയും 6 പ്രവാസികളെയുമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് നിയമ നടപടികൾ ആരംഭിച്ചു.
പ്രവാസികളുടെ ക്വാറന്റീന്‍ ചെലവ് അവര്‍ തന്നെ വഹിക്കണമെന്ന സര്‍ക്കാര്‍ തീരുമാനം മൂലം പാവപ്പെട്ടവര്‍ക്ക് ഒരു വിധത്തിലുള്ള പ്രയാസങ്ങളും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനം ചാര്‍ട്ടര്‍ ചെയ്ത് പ്രവാസികളെ തിരികെയെത്തിക്കുന്നതില്‍ സര്‍ക്കാരിന് യാതൊരു എതിര്‍പ്പുമില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കുവൈത്ത് സിറ്റി: വിമാന ടിക്കറ്റ്കളുടെ വില അടുത്ത ദിവസങ്ങളിൽ കൂടുമെന്ന് ജസീറ എയർ വൈസ് ചെയർമാൻ മർവാൻ ബുഡായി പറഞ്ഞു. എന്നാൽ അമിതമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ സാമ്പത്തിക ഇടിവ് മൂലമാണ് വില കൂട്ടുന്നത്. വിതരണ നിയമം, ഇന്ധനവിലയിൽ ഉണ്ടാവുന്ന വ്യതിയാനം, ഓപ്പറേറ്റിങ് നിരക്ക് എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് വില കൂട്ടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MOST POPULAR

HOT NEWS

error: Content is protected !!