Saturday, October 19, 2019
Home Blog Page 2
ജോളി നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് അറിയാമായിരുന്നെന്ന് രണ്ടാം ഭർത്താവ് ഷാജുവിന്റെ മൊഴി. ഭയം കാരണമാണ് പുറത്തുപറയാതിരുന്നത്. എസ് പി ഒാഫീസിലാണ് ഷാജുവിന്റെ നിർണായക വെളിപ്പെടുത്തൽ. താനൊരു അധ്യാപകനാണ്. അതുകൊണ്ട് ആ പരിഗണന നൽകണമെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് ഷാജു പറഞ്ഞു. അധ്യാപകനായ തന്റെ ഭാഗത്തുനിന്ന് സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചെന്നും ഷാജു സമ്മതിച്ചു.ഇന്ന് രാവിലെയാണ് ഷാജുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. പിന്നീട് കസ്റ്റഡിയിലെടുക്കകയും ആയിരുന്നു. ഷാജുവിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായാണ് സൂചന. ഷാജു നിരപരാധിയാണെന്ന് വാദിച്ച് ഷാജുവിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു. മരണങ്ങളിൽ ജോളിയെ സംശമുണ്ടെന്നും ഷാജുവിന്‍റെ കുടുംബം...
കുവൈത്ത്‌ സിറ്റി : കുവൈറ്റ് കൊട്ടാരക്കര പ്രവാസി സമാജം ഓണാഘോഷ പരിപാടി 'ശ്രാവണോത്സവം -2019", കെ. കെ. പി എസ്സ് രക്ഷാധികാരി അഡ്വ. തോമസ് പണിക്കർ ഉത്‌ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് റെജി ജോർജ് അദ്ധ്യക്ഷതയിൽ അബ്ബാസിയ, ഒലിവ് ആഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി അലക്സാണ്ടർ , മീഡിയ കോഡിനേറ്റർ ഷംനഅൽ അമീൻ ആശംസകൾ അർപ്പിച്ചു.  ട്രഷറർ സന്തോഷ് കളപിള  സ്വാഗതം ചെയ്തു. പ്രോഗ്രാം കൺവീനർ ജിബി കെ .ജോൺ ( കെ. കെ.പി എസ് സെക്രട്ടറി) നന്ദിയും പറഞ്ഞു....
ദുബായിൽ അറബിയിൽ നിന്ന് 10 കോടിയിലേറെ രൂപ തട്ടിയെടുത്ത് മലയാളി മുങ്ങിയെന്ന് പരാതി. തൃശൂർ പീച്ചി സ്വദേശി ജാവേസ് മാത്യു(36)വിനെതിരെയാണ് ആരോപണം. യുഎഇ സ്വദേശി ജമാൽ സാലെം ഹുസൈൻ(43) ആണ് ജാവേസിനെതിരെ പരാതി നൽകിയത്.ബിസിനസ് തുടങ്ങിയ ശേഷം പല കള്ളങ്ങളും പറഞ്ഞ് പണം കൈപ്പറ്റി വ്യാജ പാസ്പോർട്ട് സംഘടിപ്പിച്ചാണ് ജാവേസ് മുങ്ങിയതെന്ന് പരാതിയിൽ പറയുന്നത്. യുഎഇയിൽ തട്ടിക്കൊണ്ടുപോയി പണം കവർച്ചയടക്കം 16 കേസുകൾ ജാവേസിന്റെ പേരിലുണ്ട്. ഒമാൻ വഴിയാണ് ഇയാൾ ഇന്ത്യയിലെത്തിയത്. ജോലിയും ശമ്പളവുമില്ലാതെ താനും ഭാര്യയും ആറ് മക്കളുമടങ്ങുന്ന കുടുംബം ദുരിതത്തിലാണെന്ന്...
കുവൈത്ത്‌ സിറ്റി : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കുവൈത്തിലെത്തി .കഴിഞ്ഞ ആഴ്ച വൈദ്യ പരിശോധനക്ക്‌ ന്യൂയോർക്കിൽ പോയ ഉമ്മൻ ചാണ്ടി ദുബയിലേക്ക്‌ മടങ്ങുന്നതിനിടയിലാണു കുവൈത്തിലിറങ്ങിയത്. . കുവൈത്ത്‌ അന്താരാഷ്ര വിമാന താവളത്തിലെ സഫയർ ഹോട്ടലിൽ കഴിയുന്ന അദ്ധേഹം അൽപ സമയത്തിനകം ദുബൈ യിൽ മകളുടെ വീട്ടിലേക്ക്‌ പോകും. തൊണ്ടയിൽ ഉണ്ടായ ആരോഗ്യ പ്രശ്നങ്ങൾ മൂലം ത വിദഗ്ദ പരിശോധനക്കായി കഴിഞ്ഞ ആഴ്ചയാണു ഉമ്മൻ ചാണ്ടി ന്യൂ യോർക്കിൽ എത്തിയത്‌. ഇതേ തുടർന്ന് അദ്ധേഹത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട്‌ നിരവധി അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ പരിശോധനയിൽ...
  കുവൈത്ത്‌ സിറ്റി: രാജ്യത്തെ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ വെബ്‌സൈറ്റ് ഹാക്ക്‌ ചെയ്യാൻ ശ്രമം. നിരവധി തവണയായി നൂറിലേറെ ഹാക്കിങ് ശ്രമങ്ങളാണ് നടന്നത്. . ചില പഴുതുകൾ ഉപയോഗിച്ച്‌ സിസ്റ്റത്തിലേക്ക്‌ നുഴഞ്ഞു കയറുകയും ഹാക്കിംഗിന് ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഇക്കാരണത്താൽ കഴിഞ്ഞ അഞ്ചു ദിവസമായി ആഭ്യന്തര മന്ത്രാലയം, സിവിൽ ഇൻഫർമേഷൻ അതോറിറ്റി, മാൻ‌പവർ അതോറിറ്റി, മുതലായ സർക്കാർ ഏജൻസികളുമായി പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ഇലക്ട്രോണിക്‌ സംവിധാനങ്ങളിൽ തടസ്സം നേരിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
കുവൈറ്റ് സിറ്റി  : കുവൈറ്റില്‍ ഡെലിവറി ബോയിയെ ആക്രമിച്ച് പണവും ഭക്ഷണവും കവര്‍ന്നു . ജഹ്‌റയിലാണ് സംഭവം . രണ്ടംഗ സംഗമാണ് ആക്രമണം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് ഡലിവറി ബോയ് പരാതി നല്‍കി.
കുവൈറ്റ് സിറ്റി  : കുവൈറ്റില്‍ ശൈത്യകാലം ആരംഭിക്കും മുമ്പ് തന്നെ ശൈത്യകാല ടെന്റുകളുടെ വില ഉയര്‍ന്നു . ഗുണവും വലിപ്പവും നോക്കി 200 കെഡി മുതല്‍ 6000 കെഡി വരെയാണ് ടെന്റുകള്‍ക്ക് വില വര്‍ധിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഷുവൈക്ക് പ്രദേശത്ത് ടെന്റ് വിപണിയില്‍ സന്ദര്‍ശകരുടെ തിരക്ക് വര്‍ധിച്ചു.കച്ചവടക്കാരുടെ സന്തോഷം വര്‍ധിക്കുമ്പോള്‍ കുതിച്ചുര്‍ന്ന വില അറിഞ്ഞ് ഉപഭോക്താക്കള്‍ നിരാശയിലാണ് . വലിപ്പവും ഗുണവും അനുസരിച്ച് ടെന്റുകളുടെ വില 300 കെഡി മുതല്‍ 3000 കെഡി വരെയായിരിക്കുമെന്ന് ഒരു ഷോപ്പ് അസിസ്റ്റന്റ് വ്യക്തമാക്കി.
  കുവൈത്ത് സിറ്റി പ്രാദേശികമായി മദ്യം നിർമിച്ച് വിൽപന നടത്തിയതിന് കുവൈത്തിൽ ഇന്ത്യക്കാരനെ പിടികൂടി ഫർവാനിയ പോലീസാണ് ഇരുപത്തിയഞ്ചോളം മദ്യക്കുപ്പികളുമായി ഇന്ത്യൻ യുവാവിനെ പിടികൂടിയത്. ജലീബിൽ സംശയയാസ്പദമായ സാഹചര്യത്തിൽ ഇയാളെ കണ്ടതോടെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. കൂടുതൽ നിയമ നടപടികൾക്കായി പ്രതിയെ റിമാന്റ് ചെയ്തു
കുവൈത്ത് സിറ്റി ഔദ്യോഗിക സന്ദർശത്തിനായി യു എ ഇ യിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മള സ്വീകരണം ഡൽഹിയിൽ നിന്നും എയർ ഇന്ത്യ വിമാനം വഴി വൈകീട്ട് ദുബായിലെത്തിയ മുഖ്യമന്ത്രിയെ കോൺസുൽ ജനറൽ വിപുൽ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ: ഇളങ്കോവൻ, നോർക്ക റുട്ട്സ് വൈസ് ചെയർമാൻ എം എ യൂസുഫലി, പ്രോട്ടോകോൾ ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു
കുവൈത്ത് സിറ്റി ഒക്ടോബർ 21ന് അഞ്ച് നിയമസഭ മണ്ഡലങ്ങളിലേക്ക്‌ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ, കല ഉയർത്തിപ്പിടിക്കുന്ന പുരോഗമന നിലപാടിനൊപ്പം നിൽക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിനായ്‌ ‌ തെരഞ്ഞെടുപ്പ്‌ കൺവെൻഷൻ ഒക്ടോബർ 4, വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് അബ്ബാസിയ കല സെന്ററിൽ വെച്ച്‌ നടക്കുന്നു. പരിപാടി മുൻ എം.പിയും, എൽ.ഡി.എഫ്‌ നേതാവുമായ ഫ്രാൻസിസ്‌ ജോർജ്ജ്‌ ഉൽഘാടനം ചെയ്യും. എല്ലാ ജനാധിപത്യ വിശ്വാസികളേയും പരിപാടിയിലേക്ക്‌ ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു

MOST POPULAR

HOT NEWS

error: Content is protected !!