Saturday, October 19, 2019
Home Blog Page 3
  കുവൈത്ത് സിറ്റി: പത്ത് വർഷത്തിലധികമായി വയനാട് ജില്ലയുടെ വികസന കുതിപ്പിന് തടസ്സമായ കേരളാ - കർണ്ണാടക അതിർത്തി പങ്കിടുന്ന എൻ.എച്ച്. 766 ലെ രാത്രി യാത്രാ നിരോധനത്തിനെതിരെ കക്ഷി, രാഷ്ട്രീയ ഭേദമന്യേ നടക്കുന്ന ജനാധിപത്യ സമരങ്ങൾക്ക് ഐക്യ ദാർഢ്യവുമായി കുവൈത്ത് കെ.എം.സി.സി. വയനാട് ജില്ലാ കമ്മിറ്റി. ഇപ്പോഴുള്ള നിരോധനത്തിന് പുറമെ പുതുതായി സമയദൈർഘ്യം വർദ്ധിപ്പിക്കുന്നത് ജില്ലയുടെവികസന മുരടിപ്പിന്റെ ആക്കം കൂട്ടും. യാത്രാ നിരോധനം ഉടൻ പിൻവലിക്കാൻ അധികൃതർ തയ്യാറാവണമെന്നും, വിവിധ യുവജന സംഘടനാ നേതാക്കൾ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി കുവൈത്ത് കെ.എം.സി.സി. വയനാട് ജില്ലാ...
കുവൈത്ത്‌ സിറ്റി: കുവൈത്തിൽ കൊടും ശൈത്യം വരാൻ പോകുന്നെന്ന് കാലാവസ്ഥ വിദഗ്ദരുടെ മുന്നറിയിപ്പ്‌. ഈ സീസണിൽ അന്തരീക്ഷ താപനില ഒരു ഡിഗ്രി സെൽഷ്യസ്‌ വരെയായി കുറയുമെന്നാണു മുൻ കാലാവസ്ഥാ നിരീക്ഷകനും കാലാവസ്ഥ വിഭാഗം ഡയരക്റ്ററുമായ മുഹമ്മദ്‌ അൽ കരം അഭിപ്രായപ്പെടുന്നത്‌. എന്നാൽ മഴയുടെ തോത് കുറയുമെന്നും കഴിഞ്ഞ വർഷം രാജ്യത്ത്‌ അനുഭവപ്പെട്ട പ്രളയത്തിനു കാരണമായതോതിലുള്ള മഴ ഈ സീസണിൽ ഉണ്ടായിരിക്കില്ലെന്നും അദ്ധേഹം പറഞ്ഞു. മോശം കാലാവസ്ഥയെ നേരിടുന്നതിനായി കഴിഞ്ഞ വർഷത്തെ മാതൃകയിൽ അടിയന്തര സമിതി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സുല്‍ത്താന്‍ ബത്തേരി: രാത്രിയാത്രാ നിരോധനത്തിനെതിരായ കേസില്‍ കപില്‍ സിബല്‍ ഹാജരാകും. ഒക്ടോബര്‍ 14- കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോളാവും മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ ഹാജരാവുക. കോഴിക്കോട് എംപി എംകെ രാഘവന് വേണ്ടിയാവും കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ ഹാജരാവുക. വയനാട് എംപിയായ രാഹുല്‍ ഗാന്ധിയാണ് കേസ് ഏറ്റെടുക്കാന്‍ കപില്‍ സിബലിനോട് ആവശ്യപ്പെട്ടത്. കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയിലൂടെയുള്ള രാത്രിയാത്രയ്ക്ക് കഴിഞ്ഞ പത്ത് വര്‍ഷമായി നിരോധനം നിലനില്‍ക്കുകയാണ് യാത്രനിയന്ത്രണം കൂടുതല്‍ ശക്തമാക്കാനും പകല്‍ സമയത്തേക്ക് നീട്ടാനുമുള്ള സാധ്യത സുപ്രീംകോടതി ആരാഞ്ഞതോടെ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് വയനാട്ടില്‍...
കുവൈറ്റ് സിറ്റി  : കുവൈറ്റിന്റെ വികസനത്തില്‍ പ്രവാസികള്‍ക്കുള്ള പങ്കിനെ പ്രശംസിച്ച് കുവൈറ്റ് വിദേശകാര്യ സഹമന്ത്രി ഖാലിദ് അല്‍ ജഹരള്ള. കുവൈറ്റിന്റെ സമ്പദ് വ്യവസ്ഥയിലും പുരോഗതിയിലും പ്രവാസികളുടെ പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി തൊഴിലാളികളുടെ പിന്തുണയും സുരക്ഷയും കുവൈറ്റ് ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസികളെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങളും അവരുടെ നില മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും കുവൈറ്റിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
കുവൈത്ത് സിറ്റി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്ന വ്യാജേനെയുള്ള ഫോൺ കോളുകളെ കുറിച്ച് ജാഗ്രത പാലിക്കാൻ കുവൈത്ത് ഇന്ത്യൻ എംബസിയുടെ നിർദേശം. എംബസിഉദ്യോഗസ്ഥർ എന്ന വ്യാജേനെ ഇന്ത്യക്കാരെ ഫോൺ ചെയ്യുകയും പണം ആവ്ശ്യപ്പെടുകയും ചെയ്യുന്നതായാണ് പരാതികൾ ഉയർന്നത്. തെറ്റ്ദ്ധരിപ്പിക്കാനായി നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ അടക്കം ഇവർ നിങ്ങളോട് പങ്കുവെക്കും. എന്നാൽ ഇന്ത്യൻ എംബസി യാതൊരു വിധ പണമിടപാടുകളോ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച വ്യക്തിഗത വിവരങ്ങളോ ഇത്തരത്തിൽ ഫോണിലൂടെ അന്വേഷിക്കില്ല. . എംബസി ഇടപാടുകളുടെ രീതി എംബസി വെബ്സൈറ്റിൽ (www.indembkwt.gov.in) എന്ന വിലാസത്തിൽ ലഭ്യമാണു....
ഇന്ത്യയിലെ എറ്റവും മികച്ച സ്‌കൂൾ വിദ്യാഭ്യാസം നൽകുന്ന സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. നീതി ആയോഗ് പ്രസിദ്ധീകരിച്ച സ്‌കൂൾ എഡ്യുക്കേഷൻ ക്വാളിറ്റി ഇൻഡക്‌സിലാണ് കേരളം മറ്റ് സംസ്ഥാനങ്ങളെ പിൻതള്ളി ഒന്നാമത് എത്തിയത്. പട്ടികയിൽ ഏറ്റവും പിന്നിലുള്ള സംസ്ഥാനം ഉത്തർപ്രദേശാണ്. മുപ്പത് സൂചകങ്ങളെ അടിസ്ഥാനമാക്കിയുള്ള പരിശോധനയിലാണ് കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. രാജ്യത്തെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം പരിശോധിച്ചപ്പോൾ മറ്റ് സംസ്ഥാനങ്ങളേക്കാൾ കേരളം എല്ലാ ഘടകങ്ങളിലും ബഹുദൂരം മുന്നിലാണ്. സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ രാജസ്ഥാനും കർണാടകയും കേരളത്തിന് പിന്നിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു. ഉത്തർപ്രദേശ്, ജമ്മുകശ്മീർ,...
കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ഗതാഗത നിയമങ്ങൾ കർശ്ശനമാക്കിയിട്ടും നിയമ ലംഘനങ്ങളിൽ വർധനവ്. ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ട സ്ഥിതി വിവര കണക്ക്‌ പ്രകാരം 15 ആയിരം ഗതാഗത നിയമലംഘനങ്ങളാണു രാജ്യത്ത്‌ പ്രതി ദിനം നടക്കുന്നത്‌. അതായത്‌ മണിക്കൂറിൽ ശരാശരി 625 നിയമലംഘനങ്ങൾ എന്ന തോതിലാണ് ആളുകൾ നിയമം ലംഘിക്കുന്നത്. ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പ്രകാരം ഈ വർഷം ആരംഭം മുതൽ ഇന്നലെ വരെയായി ഏകദേശം നാൽപത് ലക്ഷത്തോളം വിവിധ ഗതാഗത നിയമലംഘനങ്ങളാണു രേഖപ്പെടുത്തിയിരിക്കുന്നത്‌ ഇതിൽ 15 ലക്ഷം നേരിട്ടുള്ളതും...
ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റർ കുവൈറ്റിലെ വിശ്വകർമ്മജരുടെ സംഘടന ആയ വിശ്വബ്രഹ്മം സാംസ്കാരിക സമിതിയുടെ പങ്കാളിത്തത്തോടെ ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സെപ്റ്റംബർ 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതൽ വൈകുന്നേരം ആറ് മണി വരെ സംഘടിപ്പിച്ച ക്യാമ്പിൽ വിശ്വബ്രഹ്മം കുവൈത്തിന്റെ പ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ രക്തദാനം ചെയ്തു. വിശ്വകർമ്മദിനാചരണത്തോടനുബന്ധിച്ചാണ് വിശ്വബ്രഹ്മം സാംസ്കാരിക സമിതി ക്യാമ്പിൽ പങ്കാളികളായത്. കുവൈത്തിലെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്ന കാൻസർ രോഗികൾക്കും, ശസ്ത്രക്രിയ കാത്തുകഴിയുന്ന മറ്റ് രോഗികൾക്കുമായാണ് സെൻട്രൽ ബ്ലഡ്...
കുവൈറ്റ് സിറ്റി കുവൈത്തിൽ ജോലിക്കിടെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ നിന്നും വീണ് ഇൻഡ്യൻ യുവാവിന് ദാരുണാന്ത്യം ശുവൈഖിൽ നിർമാണം നടന്നു കൊണ്ടിരിക്കുന്ന ബിൽഡിംങ്ങിൽ ജോലി ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത് . ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹം ഏറ്റെടുത്തു.സംഭവത്തിൽ കുവൈത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
കുവൈറ്റ് സിറ്റി നിരോധിത മേഖലയിലൂടെ ഡ്രോൺ പറത്തിയതിന് ഫിലിപ്പീൻസ് സ്വദേശികളായ യുവാക്കളെ കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്തു. അഹമ്മദി പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. അതീവ സുരക്ഷയുള്ള അൽ സഹർ ഏരിയയിലെ നിരോധിത മേഖലയിലൂടെ ഡ്രോൺ പറന്നത് വലിയ ആശങ്കയ്ക്ക് കാരണമായിരുന്നു . പ്രതികളെ കുവൈത്ത് പോലീസ് ചോദ്യം ചെയ്തു വരുന്നു

MOST POPULAR

HOT NEWS

error: Content is protected !!