Saturday, October 19, 2019
Home Blog Page 69
ന്യൂഡൽഹി :സി പി എമ്മിന്റെ പ്രകടന പത്രിക പ്രകാശനം ഡൽഹിയിൽ നടന്നു .മിനിമം വേതനം പ്രതിമാസം 18000 രൂപയാക്കുമെന്ന് പ്രകടന പത്രിക പുറത്തിറക്കിയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു കാർഷിക വിളകൾക്ക് ഉത് പാദന ചിലവിന്റെ 50 % അധികം താങ്ങു വില നൽകും കുടുംബത്തിന് 2 രൂപ നിരക്കിൽ 35 കിലോ ഭക്ഷ്യ ധാന്യം സൗജന്യ ആരോഗ്യ പരിരക്ഷ മൂന്നിലൊന്ന് വനിതാ സംവരണം ,പ്രതിമാസം 600 രൂപ വാർധക്യ പെൻഷൻ മികച്ച ഇന്ത്യയ്ക്കായുള്ള ബദൽ നിർദേശങ്ങളാണ് പ്രകടനപത്രികയിൽ ഉള്ളതെന്ന് യച്ചൂരി...
കുവൈത്ത് സിറ്റി :പാർപ്പിട പദ്ധതി നിർമാണം പുരോഗമിക്കുന്ന മുത് ല  യിൽ  15 പൊട്ടാത്ത ബോംബുകൾ കണ്ടെത്തി ഇറാഖ് അധിനിവേശകാലത്തെ അവശിഷ്ടങ്ങളിൽ പെട്ടതാണ് കണ്ടെത്തിയ ബോംബുകൾ എന്നാണ് അനുമാനം .കൂടുതൽ ബോംബുകൾ ലഭിക്കുവാനുള്ള സാധ്യത മൂലം നിർമാണ പ്രവർത്തങ്ങളിൽ അധികൃതർ ജാഗ്രത പുലർത്തുന്നുണ്ട് സദ്ദാമിന്റെ അധിനിവേശം അവസാനിച്ചു 28 വർഷമായെങ്കിലും കുവൈത്ത് ഇത് വരെ പരിപൂർണമായി കുഴിബോംബ് മുക്തമായിട്ടില്ല , 2003 വരെ കുവൈത്തിൽ വിവിധ ഭാഗങ്ങളിൽ കുഴിബോംബ് പൊട്ടിത്തെറിച്ച 170 സംഭവങ്ങളോളം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .1996 മാർച്ച് മുതൽ 2016 നവംബർ...
  കുവൈത്ത് സിറ്റി :ബയാൻ കൊട്ടാരത്തിൽ നടന്ന ദേശീയ ഓപ്പറ ദേശസ്‌നേഹത്തിന്റെ വിളംബരമായി. വിവിധ സ്കൂളുകളിൽ നിന്നുള്ള ഒട്ടേറെ കുട്ടികൾ അണിനിരന്ന പരിപാടിയിൽ അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് ജാബർ അൽ സബാഹ് മുഖ്യതിഥിയായി. ദേശീയഗാനാലാപത്തോടെ ആരംഭിച്ച പരിപാടിയിൽ ദേശ സ്നേഹത്തിന്റെ അനുഭൂതി ഉണർത്തി  കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കിരീടാവകാശി ഷെയ്ഖ് നവാഫ്‌ അൽ അഹമ്മദ് ജാബർ അൽ സബാഹ്, പാർലമെന്റ് സ്‌പീക്കർ മർസൂഖ് അൽ ഖാനിം, പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹ് തുടങ്ങിയവർ...
കുവൈത്ത് സിറ്റി :മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി സമദ് പൂക്കാടിന് കെ എം സി സി സംസ്ഥാന കമ്മിറ്റി സ്വീകരണം നൽകി ഷറഫുദ്ദീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു .കെ ഡി പി ആബിദ് റഹ്‌മാൻ ഉദ്ഘാടനം ചെയ്‌തു എം ആർ നാസർ അസ്‌ലം കുറ്റിക്കാട്ടൂർ ഹാരിസ് വെള്ളിയോത്ത് ടി ടി ഷംസു ഫാസിൽ കൊല്ലം എം കെ അബ്‌ദു റസാഖ് ,മുഷ്‌താഖ്‌ എന്നിവർ പ്രസംഗിച്ചു
കുവൈത്ത് സിറ്റി :ജലീബ് അൽ ശുയൂഖിൽ ഫർവാനിയ മുനിസിപ്പാലിറ്റി വിഭാഗം നടത്തിയ റെയ്ഡിൽ കേടായതും വിൽപന വിലക്കുള്ളതും ലൈസൻസില്ലാതെ വിൽപന നടത്തിയതുമായി പത്ത് ലോറി ഭക്ഷണ സാധനങ്ങൾ പിടികൂടി നശിപ്പിച്ചു .പ്രദേശത്തെ കടകൾ ഗാരേജുകൾ ഗോഡൗണുകൾ എന്ന്നിവിടങ്ങളിലാണ് പരിശോധന അരങ്ങേറിയത് പഴങ്ങൾ പച്ചക്കറികൾ മറ്റ് ഭക്ഷ്യ വസ്‌തുക്കൾ എന്നിവയാണ് പ്രധാനമായി പിടികൂടിയത് കൂടാതെ തെരുവ് കച്ചവടം നടത്തുകയായിരുന്ന വസ്ത്രങ്ങൾ ഇലക്ട്രോണിക് ഉൽപന്നങ്ങൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.തെരുവ് കച്ചവടത്തിൽ ഏർപ്പെട്ട ആറുപേരെ അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തു
കുവൈത്ത് സിറ്റി: പ്രശസ്ത കഥാകാരിയും കവയിത്രിയുമായ അഷിതയുടെ നിര്യാണത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി. തുറന്നു പറച്ചിലിന്റെ പുതിയൊരു ലോകം സൃഷ്ടിച്ച അഷിത ലിംഗ സമത്വത്തിന് വേണ്ടി വാദിച്ച എഴുത്തുകാരി കൂടിയായിരുന്നു. സ്ത്രീകൾക്കുനേരെയുള്ള അക്രമങ്ങളെ തന്റെ കഥകളിലൂടെ പ്രതിരോധിക്കാൻ ശ്രമിച്ച അഷിതയുടെ നിര്യാണം സാഹിത്യലോകത്തിന് കനത്ത നഷ്ടമാണുണ്ടാക്കിയിരിക്കുന്നതെന്ന് കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്‌മത്ത്, ജനറൽ സെക്രട്ടറി ടികെ സൈജു എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
കുവൈത്ത് സിറ്റി :കുവൈത്തിൽ പൊതു മേഖലയിലെ പ്രധാന ആശുപത്രികളിലൊന്നായ സബാഹ് ആശുപത്രിയിൽ നിന്ന് മൂന്ന് വർഷത്തിനിടെ രാജിവെച്ചത് 23 വിദേശി ഡോക്ടർമാർ. ഒരു കുവൈത്തി ഡോക്ടറും രാജിവെച്ചു സ്വകാര്യ ആശുപത്രിയിൽ ചേർന്നു. ഇത് മൂലം ഫിസിഷ്യൻമാരുടെ എണ്ണത്തിൽ 69 ശതമാനത്തിന്റെ കുറവുണ്ട്. ഇന്റെർണൽ മെഡിസിൻ വിഭാഗത്തിൽ 55 ഫിസിഷ്യൻമാർ വേണ്ടിടത്ത് 17 കുവൈത്തി ഡോക്ടർമാർ മാത്രമാണുള്ളതെന്ന് ആരോഗ്യമന്ത്രി ഡോ ബാസിൽ അസ്സബാഹ് പറഞ്ഞു. വിവിധ ആശുപത്രികളിലേക്കും ഫിസിഷ്യൻമാരെ നിയമിക്കുമ്പോൾ കുവൈത്തികൾക്കാണ് മുൻഗണന നൽകുന്നത്. വിദേശി ഡോക്ടർമാരെ നിയമിക്കുന്നതിന് സിവിൽ സർവീസ് കമ്മീഷന്റെ നിയന്ത്രണമുണ്ട്....
കുവൈത്ത് സിറ്റി : രാജ്യത്ത് രോഗ പ്രതിരോധം ലക്ഷ്യമാക്കി പ്രവാസികളായ രോഗികൾക്ക്  ഗവൺമെന്റ് കുവൈത്തിലേക്ക് യാത്ര വിലക്ക്. ഏർപ്പെടുത്തി യാത്ര വിലക്കുള്ളവർ പ്രമേഹം, അസ്ഥിരമായ ഉയർന്ന രക്തസമ്മർദ്ദം, അർബുദം, കോങ്കണ്ണ്, കാഴ്ചക്കുറവ്, കിഡ്നി ഫെയിലിയർ, മുടന്ത്‌, പകർച്ച വ്യാധികൾ, എയിഡ്സ്, ഹെപ്പറ്റയ്റ്റിസ് ബി , ഹെപ്പറ്റയ്റ്റിസ് സി, മൈക്രോഫിലേറിയ, മലേറിയ, കുഷ്ഠ രോഗം, പൾമണറി ട്യൂബർകുലോസിസ്, ടിന്നിട സ്, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, എന്നീ രോഗങ്ങൾ ഉള്ളവർക്കും ജോലി സംബന്ധമായ ആവശ്യാർത്ഥം വരുന്ന ഗർഭിണികൾ എന്നിവർക്കുമാണ് ഗവൺമെന്റ് കുവൈത്തിലേക്കുള്ള പ്രവേശനത്തിൽ വിലക്കേർപ്പെടുത്തിയത്.
കുവൈത്ത് സിറ്റി :രാജ്യത്ത് 2030 നകം നാലു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപെടുമെന്ന് ആസൂത്രണ ബോർഡ് വ്യക്‌തമാക്കി .എന്നാൽ വിദ്യാഭ്യാസം കഴിഞ്ഞു പുറത്തിറങ്ങുന്ന കുവൈത്തികൾക്കായിത്തന്നെ ഈ തൊഴിലവസങ്ങൾ ആവശ്യമായി വരും ചൈനീസ് എംബസിയുടെ സഹകരണത്തോടെ ഉന്നത പഠന വിഭാഗം കുവൈത്ത് യൂണിവേഴ്‌സിറ്റിയിൽ സംഘടിപ്പിച്ച സിമ്പോസിയത്തിൽ സംസാരിക്കുമ്പോഴാണ് ആസൂത്രണ ബോർഡ് അംഗം ഡോ ഫഹദ് അൽ റാഷിദ് ഇക്കാര്യം വ്യക്തമാക്കിയത് .രാജ്യത്തും വിദേശ രാജ്യങ്ങളിലും പഠനം നടത്തുന്ന ആയിരക്കണക്കിന് കുവൈത്തി യുവതി -യുവാക്കളാണ് അടുത്ത പത്ത് വർഷത്തിനുള്ളിൽ തൊഴിൽ മേഖലയിലെത്തുക .എല്ലാവർക്കും സർക്കാർ മേഖലയിൽ ജോലി...
കുവൈത്ത് സിറ്റി :ഗാർഹിക തൊഴിലാളികൾ രാജ്യം വിട്ട് പുറത്ത് പോകുന്നതിന് സ്പോൺസറുടെയോ അദ്ദേഹത്തിന്റെ പ്രതിനിധിയുടെയോ അനുമതി നിർബന്ധമാക്കാൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നു. കുറ്റകൃത്യങ്ങളിൽ ഏർപെട്ടതിന് ശേഷം ഗാർഹിക തൊഴിലാളികൾ നാട് വിടുന്നത് തടയുക എന്നതാണ് മന്ത്രാലയം ലക്ഷ്യം വെക്കുന്നത്. ഗാർഹിക തൊഴിലാളി രാജ്യത്തിന് പുറത്ത് പോകുന്നതിന് പ്രശ്നമില്ലെന്ന് സ്പോൺസർ അല്ലെങ്കിൽ പ്രതിനിധി പ്രദേശത്തെ പോലീസ് സ്റ്റേഷനിൽ രേഖാമൂലം അറിയിക്കണം. ഒപ്പ് വെച്ച രേഖ ഗാർഹിക തൊഴിലാളി രാജ്യത്തിന് പുറത്ത് പോകുമ്പോൾ വിമാനത്താവളത്തിൽ ഹാജരാക്കേണ്ടി വരും.

MOST POPULAR

HOT NEWS

error: Content is protected !!