LATEST ARTICLES

പ്രവാസി മടക്കം നാലാം ഘട്ടം:കുവൈറ്റിൽ നിന്നും കേരളത്തിലേക്കുള്ള സർവീസുകൾ നാളെ മുതൽ

കുവൈറ്റ് സിറ്റി: കോവിഡിനെ തുടർന്ന് കുവൈറ്റിൽ നിന്നുള്ള പ്രവാസി മടക്കത്തിനായുള്ള വിമാന സർവീസുകൾ നാളെ ആരംഭിക്കും.തിരുവനന്തപുരത്തേക്കും,കൊച്ചിയ്ക്കും നാളെ സർവീസ് ഉണ്ടായിരിക്കും.ഈ മാസം 11 നാണ് കണ്ണൂരിലേക്കും,കോഴിക്കോടേക്കുമുള്ള സർവീസുകൾ.ഇൻഡിഗോയും,ഗോ എയറുമാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്.

മൂന്നര മാസത്തെ ലോക്ക് ഡൗൺ മുക്തരായി ജലീബ്,മഹ്ബൂല നിവാസികൾ

കുവൈറ്റ് സിറ്റി: മൂന്നര മാസത്തെ സമ്പൂർണ്ണ ലോക്ക്ഡൗണിൽ നിന്നും മുക്തരായി ജലീബ്,മഹ്ബൂല നിവാസികൾ.മാർച്ച് 23 മുതൽ രാജ്യത്ത് നിലനിന്നിരുന്ന ഭാഗിക കർഫ്യുവിനൊപ്പം ഈ രണ്ട് പ്രദേശങ്ങളിൽ നിന്നും ധാരാളമായി രോഗം റിപ്പോർട്ട് ചെയ്തതോടെ...

കുവൈറ്റിൽ ഇന്ന് കോവിഡ്‌ മുക്തരായത് 578 പേർ

കുവൈറ്റ് സിറ്റി: ഇന്ന് കുവൈറ്റിൽ 578 പേർ കൂടി കോവിഡ്‌ രോഗമുക്തരായി.ഇതോടെ രാജ്യത്ത് രോഗം ഭേദമായവരുടെ എണ്ണം 42,686 ആയതായി കുവൈറ്റ് ആരോഗ്യ വകുപ്പ് മന്ത്രി ഡോ: ബാസിൽ അൽ സബ പറഞ്ഞു.

ജനസംഖ്യയുടെ 70 ശതമാനം വിദേശികളാകുന്നത് അംഗീകരിക്കാനാകില്ല: കുവൈറ്റ് സ്‌പീക്കർ

കുവൈറ്റ് സിറ്റി: രാജ്യത്തെ ജനസംഖ്യയുടെ എഴുപത് ശതമാനം വിദേശികളാകുന്നത് അംഗീകരിക്കാനാകില്ലെന്നും,വിസ കച്ചവടക്കാരെ നിയന്ത്രിക്കണമെന്നും കുവൈറ്റ് സ്‌പീക്കർ മർസൂഖ് അൽ ഗാനിം.കരട് പ്രവാസി ക്വാട്ട നിയമത്തിനു പാർലമെന്റ് സമിതി അംഗീകാരം നൽകിയ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു...

നോർക്ക പുനരധിവാസ പദ്ധതി: കേരള ബാങ്കൂം പങ്കാളിയാകുന്നു

പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്‌സ്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രമന്റ്‌സ് (എൻഡിപിആർഇഎം) പ്രകാരം വായ്പ നൽകുന്നതിന് നോർക്ക റൂട്ട്‌സുമായി കേരള ബാങ്ക് ധാരണപത്രം ഒപ്പുവച്ചു. നിലവിൽ പദ്ധതിയുമായി സഹകരിക്കുന്ന 15 ധനകാര്യസ്ഥാപനങ്ങളുടെ 4600 ശാഖകളിലുടെ പ്രവാസികൾക്ക് ലഭിക്കുന്ന സേവനം ഇനി മുതൽ കേരള ബാങ്കിന്റെ 769 ശാഖകളിൽ കൂടി ലഭ്യമാകും. 30 ലക്ഷം രൂപവരെ ചെലവുള്ള പദ്ധതികൾക്ക് 15 ശതമാനം വരെ മൂലധന സബ്‌സിഡിയും ( പരമാവധി മൂന്നു ലക്ഷം രൂപ വരെ) കൃത്യമായ തിരിച്ചടവിന് ആദ്യ നാല് വർഷം 3 ശതമാനം പലിശ സബ്‌സിഡിയും നോർക്ക നൽകും. തിരികെയത്തിയ പ്രവാസികൾക്ക് സംരംഭകരാകാൻ സഹായം നൽകുന്ന പദ്ധതിയാണ് എൻഡി പി ആർ ഇ എം. പദ്ധതിയിലൂടെ 2019-20 സാമ്പത്തികവർഷം 1043 പേർക്കായി 53.43 കോടി രൂപ വായ്പ നൽകി. ഇതിൽ മൂലധന,പലിശ സബ്‌സിഡിയിനത്തിലും സംരംഭകത്വ പരിശീലനത്തിനുമായി 15 കോടി രൂപ നോർക്ക ചെലവഴിച്ചു. വിശദവിവരങ്ങൾ  www.norkaroots.org വെബ് സൈറ്റിലും 00919061106777, ടോൾ ഫ്രീ നമ്പറുകളിലും 18004253939 ( ഇന്ത്യയിൽ നിന്നും) , 00918802012345...

ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ജൂലൈ 31 വരെ നീട്ടി 

ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ജൂലൈ 31 വരെ നീട്ടുമെന്ന് ഡയറക്ടർ ജനറൽ ഓഫ് ഏവിയേഷൻ അറിയിച്ചു. ഓവർസീസ് സർവീസുകൾക്കുള്ള വിലക്ക് ജൂലൈ 15 വരെ നീട്ടിയിരുന്നു. എന്നാൽ നിലവിൽ തുടരുന്ന...

കുവൈറ്റിൽ 745 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി : കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 745 പേർക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 46940...

സിവിൽ ഐഡി കാർഡ് കൈപ്പറ്റുന്നതിന് സന്ദർശന അനുമതി രണ്ടാഴ്ച കഴിഞ്ഞ് മാത്രം

കുവൈറ്റ് സിറ്റി : പബ്ലിക്ക് അതോറിറ്റി ഫോർ സിവിൽ ഇൻഫോർമേഷൻ, സിവിൽ ഐഡി കാർഡ് കൈപ്പറ്റുന്നതിന് അപേക്ഷകർക്ക് രണ്ടാഴ്ച കഴിഞ്ഞ് മാത്രമേ സന്ദർശനാനുമതി നൽകുകയുള്ളൂ. ഇതേതുടർന്ന് സിവിൽ ഐഡി കാർഡുകൾക്ക് വേണ്ടി അപേക്ഷിച്ചവർക്ക്...

മിന അബ്ദുല്ലയിലെ വെയർഹൗസിൽ വൻ തീപിടുത്തം

കുവൈറ്റ് സിറ്റി : മിന അബ്ദുള്ളയിലെ വെയർഹൗസിൽ വൻ തീപിടുത്തം. 125000 ചതുരശ്ര മീറ്ററിൽ തിങ്കളാഴ്ച രാത്രിയിലാണ് തീപിടിത്തം നടന്നത്. തീപിടിത്തത്തിൽ മൂവായിരത്തിലേറെ പുതിയ കാറുകൾ കത്തിനശിച്ചു. തുറന്ന സ്ഥലത്ത് ഉണ്ടായ തീപിടുത്തം കാറ്റിൽ...

കുവൈറ്റ് മുൻസിപ്പാലിറ്റിയിൽ പ്രവാസികൾക്ക് പകരം 400 സ്വദേശികളെ നിയമിക്കുന്നു

കുവൈറ്റ് സിറ്റി : സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി കുവൈറ്റ് മുനിസിപ്പാലിറ്റിയിൽ 400 പ്രവാസികളെ പിരിച്ചുവിട്ട് ആ സ്ഥാനങ്ങളിൽ സ്വദേശികളെ നിയമിക്കുന്നു. എഞ്ചിനീയർ, നിയമവിദഗ്ധർ, സാങ്കേതിക വിദഗ്ധർ, ഇനി സ്ഥാനങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികളെയാണ് പിരിച്ചുവിടുന്നത്. ഇതിന്റെ...