LATEST ARTICLES

നോർക്ക പുനരധിവാസ പദ്ധതി: കേരള ബാങ്കൂം പങ്കാളിയാകുന്നു

പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്‌സ്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രമന്റ്‌സ് (എൻഡിപിആർഇഎം) പ്രകാരം വായ്പ നൽകുന്നതിന് നോർക്ക റൂട്ട്‌സുമായി കേരള ബാങ്ക് ധാരണപത്രം ഒപ്പുവച്ചു. നിലവിൽ പദ്ധതിയുമായി സഹകരിക്കുന്ന 15 ധനകാര്യസ്ഥാപനങ്ങളുടെ 4600 ശാഖകളിലുടെ പ്രവാസികൾക്ക് ലഭിക്കുന്ന സേവനം ഇനി മുതൽ കേരള ബാങ്കിന്റെ 769 ശാഖകളിൽ കൂടി ലഭ്യമാകും. 30 ലക്ഷം രൂപവരെ ചെലവുള്ള പദ്ധതികൾക്ക് 15 ശതമാനം വരെ മൂലധന സബ്‌സിഡിയും ( പരമാവധി മൂന്നു ലക്ഷം രൂപ വരെ) കൃത്യമായ തിരിച്ചടവിന് ആദ്യ നാല് വർഷം 3 ശതമാനം പലിശ സബ്‌സിഡിയും നോർക്ക നൽകും. തിരികെയത്തിയ പ്രവാസികൾക്ക് സംരംഭകരാകാൻ സഹായം നൽകുന്ന പദ്ധതിയാണ് എൻഡി പി ആർ ഇ എം. പദ്ധതിയിലൂടെ 2019-20 സാമ്പത്തികവർഷം 1043 പേർക്കായി 53.43 കോടി രൂപ വായ്പ നൽകി. ഇതിൽ മൂലധന,പലിശ സബ്‌സിഡിയിനത്തിലും സംരംഭകത്വ പരിശീലനത്തിനുമായി 15 കോടി രൂപ നോർക്ക ചെലവഴിച്ചു. വിശദവിവരങ്ങൾ  www.norkaroots.org വെബ് സൈറ്റിലും 00919061106777, ടോൾ ഫ്രീ നമ്പറുകളിലും 18004253939 ( ഇന്ത്യയിൽ നിന്നും) , 00918802012345 ( വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം)  ലഭിക്കും

ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ജൂലൈ 31 വരെ നീട്ടി 

ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ജൂലൈ 31 വരെ നീട്ടുമെന്ന് ഡയറക്ടർ ജനറൽ ഓഫ് ഏവിയേഷൻ അറിയിച്ചു. ഓവർസീസ് സർവീസുകൾക്കുള്ള വിലക്ക് ജൂലൈ 15 വരെ നീട്ടിയിരുന്നു. എന്നാൽ നിലവിൽ തുടരുന്ന പ്രത്യേക വിമാന സർവീസുകൾ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

കുവൈറ്റിൽ 745 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി : കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 745 പേർക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 46940 ആയി. കൂടാതെ നാല് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മരണസംഖ്യ 358...

സിവിൽ ഐഡി കാർഡ് കൈപ്പറ്റുന്നതിന് സന്ദർശന അനുമതി രണ്ടാഴ്ച കഴിഞ്ഞ് മാത്രം

കുവൈറ്റ് സിറ്റി : പബ്ലിക്ക് അതോറിറ്റി ഫോർ സിവിൽ ഇൻഫോർമേഷൻ, സിവിൽ ഐഡി കാർഡ് കൈപ്പറ്റുന്നതിന് അപേക്ഷകർക്ക് രണ്ടാഴ്ച കഴിഞ്ഞ് മാത്രമേ സന്ദർശനാനുമതി നൽകുകയുള്ളൂ. ഇതേതുടർന്ന് സിവിൽ ഐഡി കാർഡുകൾക്ക് വേണ്ടി അപേക്ഷിച്ചവർക്ക് ഇനിയും രണ്ടാഴ്ച കൂടി കാത്തിരിക്കേണ്ടിവരും. എന്നാൽ കുവൈത്ത് മൊബൈൽ ഐഡി അപ്ലിക്കേഷൻ ഉപയോഗിച്ചുകൊണ്ട്...

മിന അബ്ദുല്ലയിലെ വെയർഹൗസിൽ വൻ തീപിടുത്തം

കുവൈറ്റ് സിറ്റി : മിന അബ്ദുള്ളയിലെ വെയർഹൗസിൽ വൻ തീപിടുത്തം. 125000 ചതുരശ്ര മീറ്ററിൽ തിങ്കളാഴ്ച രാത്രിയിലാണ് തീപിടിത്തം നടന്നത്. തീപിടിത്തത്തിൽ മൂവായിരത്തിലേറെ പുതിയ കാറുകൾ കത്തിനശിച്ചു. തുറന്ന സ്ഥലത്ത് ഉണ്ടായ തീപിടുത്തം കാറ്റിൽ വയർഹൌസിൽ പടർന്നുപിടിച്ചതോടെയാണ് അപകടം നടന്നത്. അഗ്നിശമനസേന യൂണിറ്റുകൾകൊപ്പം കുവൈറ്റ് സൈന്യവും നാഷണൽ ഗാർഡും...

കുവൈറ്റ് മുൻസിപ്പാലിറ്റിയിൽ പ്രവാസികൾക്ക് പകരം 400 സ്വദേശികളെ നിയമിക്കുന്നു

കുവൈറ്റ് സിറ്റി : സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി കുവൈറ്റ് മുനിസിപ്പാലിറ്റിയിൽ 400 പ്രവാസികളെ പിരിച്ചുവിട്ട് ആ സ്ഥാനങ്ങളിൽ സ്വദേശികളെ നിയമിക്കുന്നു. എഞ്ചിനീയർ, നിയമവിദഗ്ധർ, സാങ്കേതിക വിദഗ്ധർ, ഇനി സ്ഥാനങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികളെയാണ് പിരിച്ചുവിടുന്നത്. ഇതിന്റെ ഭാഗമായി പ്രവാസികൾക്ക് പിരിച്ചുവിടൽ നോട്ടീസുകൾ കൈമാറി. സ്വദേശികൾക്ക് തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി സമ്പൂർണ്ണ...

കുവൈത്തിൽ ഇന്ന് 671 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി : കുവൈറ്റിൽ 671 പേർക്ക് കൂടി കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 46195 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്തെ 4 മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ...

വാണിജ്യ വിമാനസർവീസുകളുടെ ആദ്യഘട്ടം ഓഗസ്റ്റ് ഒന്നു മുതൽ ആരംഭിക്കും

കുവൈറ്റ് സിറ്റി : കോവിഡ് പ്രതിസന്ധിയെ തുടർന്ന് രാജ്യത്ത് നിർത്തിവെച്ച വാണിജ്യ വിമാന സർവ്വീസുകളുടെ ആദ്യഘട്ടം ഓഗസ്റ്റ് ഒന്നു മുതൽ ആരംഭിക്കുമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആദ്യഘട്ടത്തിൽ 30% സർവീസുകൾ മാത്രമായിരിക്കും നടക്കുക. പ്രതിദിനം 60 മുതൽ 100 വരെ വിമാന സർവീസുകൾ നടപ്പിലാക്കാണ് ആലോചിക്കുന്നത്. കോവിഡ് മുക്ത...

5000 രൂപയുടെ പ്രവാസി കോവിഡ് ധനസഹായ വിതരണം ആരംഭിച്ചു

ജനുവരി ഒന്നിന് ശേഷം തൊഴിൽ വിസ, കാലാവധി കഴിയാത്ത പാസ് പോർട്ട് എന്നിവയുമായി നാട്ടിൽ വരുകയും ലോക്ക് ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാത്തതുമായ പ്രവാസി മലയാളികൾക്ക്  സർക്കാർ നോർക്ക വഴി പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായ വിതരണം  ആരംഭിച്ചു. ആവശ്യമായ രേഖകൾ സമർപ്പിച്ചവർക്കാണ് തുക ബാങ്ക് അക്കൗണ്ടിലേക്ക്...

കുവൈത്തിൽ ക്ലിനിക്കുകളിലേക്ക് ജൂലൈ ഒന്നു മുതൽ മുൻകൂട്ടി ബുക്ക് ചെയ്യാം

കുവൈറ്റ് സിറ്റി : ക്ലിനിക്കുകളിലേക്ക് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കി ആരോഗ്യമന്ത്രാലയം. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ക്ലിനിക്കുകളിലേക്ക് ജൂലൈ ഒന്നു മുതൽ മുൻകൂട്ടി ബുക്ക് ചെയ്യാം. https://eservices.moh.gov.kw/SPCMS/AppointmentsRequestenTest.aspx എന്ന ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ലിങ്കിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്. ബുക്ക് ചെയ്യുന്നവരുടെ ഫോൺ നമ്പറിലേക്ക് ബാർകോഡ് ലഭിക്കും. ഇതുമായി...