കുവൈത്ത് : ഈ വർഷത്തെ ഹജ്ജിന് കുവൈത്തിൽനിന്ന് 8000 തീർഥാടകരെ ഉൾപ്പെടുത്തുന്നതിന് കുവൈത്തും സൗദി അറേബ്യയും ധാരണയായി. ഇതുസംബന്ധിച്ച കരാറിൽ കുവൈത്ത് നീതി-ഔഖാഫ്- ഇസ്ലാമിക് കാര്യ മന്ത്രി അബ്ദുൽ അസീസ് അൽ മജീദും സൗദി ഹജ്ജ്, ഉംറ കാര്യ മന്ത്രി തൗഫീഖ് അൽ റബീഅയും ഒപ്പുവെച്ചു.
2023ലെ ഹജ്ജ്, ഉംറ സേവന സമ്മേളനത്തിലും പ്രദർശനത്തിലും പങ്കെടുക്കുന്നതിനിടെയാണ് ഇരു രാജ്യങ്ങളുടെ മന്ത്രിമാർ കരാറിൽ രൂപപ്പെടുത്തിയത്ഒപ്പിട്ടത്. തീർഥാടകർക്ക് ഗതാഗതം, കേറ്ററിങ് തുടങ്ങി വിവിധ മേഖലകളിൽ നൽകുന്ന സേവനങ്ങളെക്കുറിച്ചു ചടങ്ങിൽ ചർച്ച ചെയ്തു.