കുവൈത്തിൽ വാഹനങ്ങളിൽ ഡെലിവറി സേവനം നടത്തുന്ന സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ നിബന്ധനകൾ നടപ്പിലാക്കുന്നതിനു നിശ്ചയിച്ച സമയ പരിധി അവസാനിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതേ തുടർന്ന് തീരുമാനം നടപ്പിലാക്കുവാൻ ആരംഭിച്ചതായും മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഡെലിവറി വാഹന ഡ്രൈവർ ഹെൽമെറ്റ്, സ്ഥാപനത്തിന്റെ യൂണിഫോം എന്നിവ ധരിക്കുക, വാഹനത്തിൽ സ്ഥാപനത്തിന്റെ സ്റ്റിക്കർ പതിക്കുക, തൊഴിലാളിയുടെ താമസ രേഖ അതേ കമ്പനിയിലായിരിക്കുക മുതലായവയാണ് പുതുതായി ഏർപ്പെടുത്തിയ നിബന്ധനകൾ. ഇതോടൊപ്പം ഗാർഹിക തൊഴിലാളികളെ ജോലിക്ക് നിയമിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയ അധികൃതർ വ്യക്തമാക്കി.