കുവൈറ്റിൽ ചൂട് കാലത്തെ ഉച്ചവിശ്രമം നിയമം ശക്തമാക്കുന്നു

കുവൈത്തിൽ ഉച്ച വിശ്രമ നിയമം ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിൽ രാവിലെ 11.00 മുതൽ വൈകിട്ട് 4.00 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് വിലക്കും. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കും. വേനൽക്കാലത്ത് തീവ്രമായ സൂര്യ രശ്മികളിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കാനും നടന്നുകൊണ്ടിരിക്കുന്ന പ്രോജക്ട്കൾക്ക് തടസ്സം സൃഷ്ടിക്കാതെ ജോലി നിയന്ത്രിക്കാനുമാണ് ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നാഷണൽ സെന്റർ ഫോർ ഒക്യുപേഷൻ ഹെൽത് അഡ്മിനിസ്ട്രേഷനിൽ നിന്നുള്ള ഫീൽഡ് ഇസ്പെക്ഷൻ […]

വിമാനക്കമ്പനി പറന്നകന്നു; ടിക്കറ്റെടുത്ത തുക തിരികെ കിട്ടാത്തവർ അനേകം

‘ഗോ ഫസ്റ്റ് ‘ വിമാനം നിർത്തലാക്കിയിട്ടു വർഷം ഒന്ന് കഴിഞ്ഞു. എന്നാൽ യാത്രക്കായി മുൻകൂട്ടി ടിക്കറ്റ് എടുത്ത ആയിരത്തോളം പേർക്ക് ഇനിയും തുക തിരിച്ചു കിട്ടിയിട്ടില്ല. 2023 മേയ് മൂന്നു മുതലാണ് വിമാനക്കമ്പനി സർവീസ് അവസാനിപ്പിച്ചത്. ഈ വിവരം മുൻകൂട്ടി അറിയിക്കാത്തതിനാൽ ധാരാളം യാത്രക്കാർ തുടർ ദിവസങ്ങളിലേക്ക് ടിക്കറ്റ് എടുത്തിരുന്നു സർവീസ് അവസാനിപ്പിച്ച സ്ഥിതിക്ക്‌ ടിക്കറ്റ് തുക മടക്കി നൽകാമെന്ന് കമ്പനിക്കാർ അറിയിച്ചിരുന്നെങ്കിലും ഇതുവരെ ഭൂരിപക്ഷം പേർക്കും പണം തിരികെ ലഭിച്ചിട്ടില്ല. ഓൺലൈൻ വഴിയും ഏജൻസി വഴിയും […]

ദേ​ശീ​യ അ​സം​ബ്ലി അ​മീ​ർ പിരിച്ചുവിട്ടു

പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ദേ​ശീ​യ അ​സം​ബ്ലി അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് പി​രി​ച്ചു വി​ട്ടു. ഭ​ര​ണ​ഘ​ട​ന​യു​ടെ ചി​ല ആ​ർ​ട്ടി​ക്കി​ളു​ക​ൾ നാ​ല് വ​ർ​ഷ​ത്തേ​ക്ക് റ​ദ്ദാ​ക്കാ​നും അ​മീ​ർ ഉ​ത്ത​ര​വി​ട്ടു. വെ​ള്ളി​യാ​ഴ്ച രാ​ത്രി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അ​മീ​ർ ഇ​തു സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ദേ​ശീ​യ അ​സം​ബ്ലി​യി​ലെ ചി​ല അം​ഗ​ങ്ങ​ൾ നി​ശ്ശബ്ദ​ത പാ​ലി​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം പ്ര​വ​ർ​ത്തി​ച്ചു. എം.​പി​മാ​ർ ജ​നാ​ധി​പ​ത്യ​ത്തെ​യും ദേ​ശീ​യ അ​സം​ബ്ലി​യെ​യും ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യും രാ​ജ്യ​ത്തെ ന​ശി​പ്പി​ക്കാ​ൻ ജ​നാ​ധി​പ​ത്യ​ത്തെ ചൂ​ഷ​ണം ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​മീ​ർ വ്യ​ക്ത​മാ​ക്കി. എ​ല്ലാ​റ്റി​നും […]

ഏ​റ്റ​വും കു​റ​വ് അ​ണു​ബാ​ധ പ​ട​രു​ന്ന രാ​ജ്യ​ങ്ങ​ളി​ലൊന്നായി കുവൈത്ത്

ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​റ്റ​വും കു​റ​വ് അ​ണു​ബാ​ധ പ​ട​രു​ന്ന രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യി കു​വൈ​ത്ത്. പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ.​അ​ഹ​മ്മ​ദ് അ​ൽ മു​ത​വയാണ് ഇക്കാര്യം അറിയിച്ചത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ശു​ചി​ത്വ കാ​മ്പ​യി​നി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​ല്ല ആ​രോ​ഗ്യ​ത്തി​ലേ​ക്കു​ള്ള ആ​ദ്യ​പ​ടി​യാ​ണ് സ്വ​യം ശു​ചി​യാ​ക്കി കൊ​ണ്ടു​ള്ള കൈ​ക​ഴു​ക​ൽ പ്ര​ക്രി​യ എ​ന്ന് അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി. അ​ണു​ബാ​ധ​യു​ടെ വ്യാ​പ​ന​ത്തെ ചെ​റു​ക്കു​ന്ന​തി​നു​ള്ള ദേ​ശീ​യ പ​രി​പാ​ടി​യു​ടെ പ്രാ​ധാ​ന്യ​വും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കൈ ​ശു​ചി​ത്വ​ത്തി​ൻറെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ൽകു​ന്ന​തി​ൻറെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കും. ഇ​തി​ന്റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ എ​ല്ലാ […]

ഗ്ലോ​ബ​ൽ വാ​ട്ട​ർ ഓ​ർ​ഗ​നൈ​സേ​ഷ​നി​ൽ കു​വൈ​ത്തി​ന് ക്ഷ​ണം

ഗ്ലോ​ബ​ൽ വാ​ട്ട​ർ ഓ​ർ​ഗ​നൈ​സേ​ഷ​നി​ലേക്ക് (ജി.​ഡ​ബ്ല്യു.​ഒ) കു​വൈ​ത്തി​ന് ക്ഷ​ണം. കു​വൈ​ത്തി​നെ ജി.​ഡ​ബ്ല്യു.​ഒ​യി​ലേ​ക്ക് ക്ഷ​ണി​ച്ചു​കൊ​ണ്ട് സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് സ്വ​യം എ​ഴു​തി ത​യാ​റാ​ക്കി​യ ക​ത്ത​യ​ച്ചു. കു​വൈ​ത്തി​ലെ സൗ​ദി അം​ബാ​സ​ഡ​ർ സു​ൽ​ത്താ​ൻ ബി​ൻ സാ​ദ് അ​മീ​റി​ന് ക്ഷ​ണ​ക്ക​ത്ത് കൈ​മാ​റി. ബ​യാ​ൻ പാ​ല​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും പ​​ങ്കെ​ടു​ത്തു. ആ​ഗോ​ള ജ​ല സു​സ്ഥി​ര​ത ഉ​റ​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നാ​ണ് […]

കല്യാൺ ജൂവലേഴ്‌സ് അക്ഷയതൃതീയ ആഘോഷത്തിനായി മെഗാ ബൊനാൻസ ഓഫറുകൾ അവതരിപ്പിച്ചു.. Kalyan Jewellers | Akshaya Tritiya | Offers

കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഷോറുമുകളിൽനിന്ന് ആഭരണങ്ങൾ വാങ്ങുന്നവർക്ക് സ്വർണനാണയങ്ങൾ സമ്മാനം ലോകനിലവാരത്തിലുള്ള അന്തരീക്ഷത്തിൽ സേവനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഷോപ്പിംഗ് അനുഭവം.. ഇന്ത്യയിലെയും ജിസിസിയിലേയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സ് അക്ഷയതൃതീയയോട് അനുബന്ധിച്ച് മെഗാ ബൊനാൻസ ഓഫറുകൾ ഓഫറുക അവതരിപ്പിച്ചു. ആഭരണങ്ങൾ വാങ്ങുമ്പോൾ ഉപയോക്താക്കൾക്ക് പരമാവധി നേട്ടമുണ്ടാകുന്നതിനായി ആകർഷകമായ ഓഫറുകളാണ് ലഭ്യമാക്കുന്നത്. 550 കുവൈറ്റി ദിനാറിന് ഡയമണ്ട് അല്ലെങ്കിൽ പോൾക്കി ആഭരണങ്ങൾ വാങ്ങുമ്പോൾ രണ്ടു ഗ്രാം സ്വർണനാണയവും 550 ദിനാറിന് പ്ലാറ്റിനം, പ്രഷ്യസ് സ്റ്റോൺ അല്ലെങ്കിൽ […]

കുവൈത്തിൽ എ​ട്ട് മാ​ന​സി​കാ​രോ​ഗ്യ ക്ലി​നി​ക്കു​ക​ൾ കൂ​ടി തു​റ​ക്കു​ന്നു

കുവൈത്തിലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ട്ട് മാ​ന​സി​കാ​രോ​ഗ്യ ക്ലി​നി​ക്കു​ക​ൾ കൂ​ടി തു​റ​ക്കു​ന്നു. ഇ​തി​നു​ള്ള പ​ദ്ധ​തി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ.​ദി​ന അ​ൽ ദു​ബൈ​ബ് അ​വ​ത​രി​പ്പി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് ഇ​ത്ത​രം ക്ലി​നി​ക്കു​ക​ളു​ടെ എ​ണ്ണം 68 ആ​യി വ​ർ​ധി​ക്കു​മെ​ന്ന് അ​ൽ അ​ൻ​ബ പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. സേ​വ​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ക, ചി​കി​ത്സ വി​ട​വ് കു​റ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ൽ റ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ലെ എ​ല്ലാ പ്രാ​ഥ​മി​ക പ​രി​ച​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​ത്ത​രം ക്ലി​നി​ക്കു​ക​ൾ സ്ഥാ​പി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ണ്ടെ​ന്ന് അ​ൽ ദു​ബൈ​ബ് പ​റ​ഞ്ഞു.

അവധിക്കു നാട്ടിൽ പോയ കുവൈത്ത് പ്രവാസി മരിച്ചു

അവധിക്കു നാട്ടിൽ പോയ കുവൈത്ത് പ്രവാസി മരിച്ചു. തൃശൂർ ചാവക്കാട് കടപ്പുറം പുന്നക്കച്ചാൽ പള്ളിക്ക് സമീപം താമസിക്കുന്ന മുഹമ്മദ് റാഫിയാണ് മരിച്ചത്. കുവൈത്തിൽ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്തുവരികയായിരുന്നു. കുവൈത്ത് കെ.എം.സി.സി തൃശൂർ ജില്ല മുൻ സെക്രട്ടറിയും നിലവിലെ കൗൺസിലറുമാണ്. ഭാര്യ: നസീമ. മക്കൾ: റിഹാൻ, റിൻസ്.

കുവൈത്തിൽ ചൂട് വർധിക്കുന്നു; വൈദ്യുതി ഉപഭോഗവും കൂടുന്നു

കുവൈറ്റ് സിറ്റി: രാജ്യത്ത് ചൂട് കൂടിവരുന്നതിന് അനുസൃതമായി വൈദ്യുതി ഉപഭോഗം വര്‍ധിക്കുകയും അത് ഇടയ്ക്കിടെയുള്ള പവര്‍കട്ടിന് കാരണമാവുകയും ചെയ്യുന്നതായി പാര്‍ലമെന്റ് അംഗങ്ങള്‍. രാജ്യം നേരിടുന്ന ഗുരുതരമായ വൈദ്യുതി ക്ഷാമം നേരിടുന്നത് അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നും എംപിമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം വരാനിരിക്കുന്ന മാസങ്ങളില്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

error: Content is protected !!