Search
Close this search box.

കൊച്ചിയിലും പാലക്കാട്ടും കൊടുങ്ങല്ലൂരും കല്യാൺ ജൂവലേഴ്സ് ഷോറൂം തുറക്കുന്നു

IMG-20230115-WA0056

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് കൊച്ചിയിലും പാലക്കാട്ടും കൊടുങ്ങല്ലൂരും പുതുമയാര്‍ന്ന ഷോറൂമുകള്‍ അവതരിപ്പിക്കുന്നു. സവിശേഷമായ വ്യക്തിഗത ഷോപ്പിംഗ് അനുഭവം നല്കുന്നതിനായി ഒരുക്കിയിരിക്കുന്ന സ്പെഷ്യല്‍ മുഹൂര്‍ത്ത് ലോഞ്ചാണ് പുതിയ ഷോറൂമുകളുടെ പ്രത്യേകത. വിവാഹഷോപ്പിംഗിനായി ഷോറൂമിലെത്തുന്നവര്‍ക്ക് പ്രത്യേകമായി ഒരുക്കുന്ന സേവനമാണിത്.

പാലക്കാട്ട് ഗാന്ധി ബസാര്‍ റോഡിലെ കണ്ടത്ത് കോംപ്ലക്സിലാണ് പുനര്‍രൂപകല്‍പ്പന ചെയ്ത പുതിയ കല്യാണ്‍ ജൂവലേഴ്സ് ഷോറൂം. കൊച്ചിയിലേത് എംജി റോഡിലും കൊടുങ്ങല്ലൂരിലെ ഷോറൂം സ്റ്റാര്‍ നഗറിലുമാണ്. കല്യാണ്‍ ജൂവലേഴ്സിന്‍റെ ആഭരണശേഖരത്തില്‍നിന്നുള്ള വിപുലമായ രൂപകല്‍പ്പനകളാണ് പുതിയ ഷോറൂമുകളില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ആധുനികമായ സൗകര്യങ്ങളും ലോകോത്തരമായ അന്തരീക്ഷവും താരതമ്യങ്ങളില്ലാത്ത അനുഭവവുമാണ് ഷോറൂമുകളില്‍ ഒരുക്കുന്നത്. ഉപയോക്താക്കളുടെ ശൈലിക്കും ബജറ്റിനും അനുയോജ്യമായ ആഭരണം കണ്ടെത്തുന്നതിന് ഈ രംഗത്ത് പരിചയസമ്പത്തുള്ള സര്‍വീസ് എക്സിക്യൂട്ടീവിന്‍റെ സേവനവും കല്യാണ്‍ ജൂവലേഴ്സ് ലഭ്യമാക്കും. ഓരോ ഉപയോക്താവിന്‍റെയും അഭിരുചിക്കും മുന്‍ഗണനയ്ക്കും അനുസരിച്ച് വൈവിധ്യമാര്‍ന്നതും നവീനവും പരമ്പരാഗതവുമായ രൂപകല്‍പ്പനകള്‍ ഉള്‍പ്പെടുത്തിയാണ് കല്യാണ്‍ ജൂവലേഴ്സിന്‍റെ പുതിയ ഷോറൂമുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

പുതിയ ഷോറൂം അവതരിപ്പിക്കുന്നതിന്‍റെ ഭാഗമായി കല്യാണ്‍ ജൂവലേഴ്സ്പണിക്കൂലിയില്‍ 25 ശതമാനം വരെയും സ്വര്‍ണത്തിന്‍റെ നിരക്കില്‍ ഒരു ഗ്രാമിന് 50 രൂപയും ഇളവ് നല്കും. ജനുവരി 31 വരെയാണ് സവിശേഷമായ ഈ ഓഫറുകളുടെ കാലാവധി.

വലിയ നാഴികക്കല്ലുകള്‍ പിന്നിടാനും സമഗ്രമായ അന്തരീക്ഷമൊരുക്കി ഉപയോക്തൃ ഷോപ്പിംഗ് അനുഭവം മെച്ചപ്പെടുത്താനും പ്രധാനപ്പെട്ട മുന്നേറ്റങ്ങള്‍ക്കു തുടക്കം കുറിക്കാനും സാധിച്ച വര്‍ഷമാണ് 2022 എന്ന് കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. കൊച്ചിയിലും പാലക്കാട്ടും കൊടുങ്ങല്ലൂരും പുനര്‍രൂപകല്‍പ്പന ചെയ്ത ഷോറൂമുകളുമായി 2023 സമാരംഭിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച്, സേവനം അടിസ്ഥാനമാക്കിയുള്ള ഷോപ്പിംഗ് അനുഭവമാണ് പുതുക്കിയ ഷോറൂമുകളില്‍ ലഭ്യമാക്കുന്നത്. ഈയവസരത്തില്‍ ഉപയോക്താക്കളുടെ കല്യാണ്‍ ജൂവലേഴ്സിലുള്ള ദൃഢമായ വിശ്വാസത്തിന് നന്ദി അറിയിക്കുന്നു. മുഹൂര്‍ത്ത് ലോഞ്ച് ആരംഭിക്കുന്നതോടെ വിവാഹാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കിടയില്‍ കൂടുതല്‍ ജനപ്രിയമാകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. കമ്പനിയുടെ വിശ്വാസവും സുതാര്യതയും നിലനിര്‍ത്തി ഉപയോക്താക്കള്‍ക്ക് ലോകോത്തരമായ അന്തരീക്ഷമൊരുക്കാനുമാണ് പരിശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കല്യാണ്‍ ജൂവലേഴ്സില്‍ വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധതരം ശുദ്ധതാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നവയും ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്തവയുമാണ്. ആഭരണങ്ങള്‍ക്കൊപ്പം നാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം ലഭിക്കുന്നതിനാല്‍ കൈമാറുമ്പോഴോ വിറ്റഴിക്കുമ്പോഴോ ഇന്‍വോയിസില്‍ പറഞ്ഞിരിക്കുന്ന ശുദ്ധിക്ക് അനുസരിച്ചുള്ള മൂല്യം സ്വന്തമാക്കാം. കൂടാതെ കല്യാണ്‍ ജൂവലേഴ്സിന്‍റെ രാജ്യത്തെ എല്ലാ ഷോറൂമുകളിലും ജീവിതകാലം മുഴുവന്‍ സൗജന്യമായി ആഭരണങ്ങള്‍ മെയിന്‍റനന്‍സ് നടത്തുന്നതിനും സാധിക്കും. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാന്‍ഡിന്‍റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.

ഇന്ത്യയിലെങ്ങുനിന്നുമായി സമാഹരിച്ച വിവാഹാഭരണങ്ങളാണ് കല്യാണ്‍ ജൂവലേഴ്സ് മുഹൂര്‍ത്തില്‍ അവതരിപ്പിക്കുന്നത്. പ്രത്യേകമായ ഈ വിഭാഗത്തില്‍ കല്യാണിന്‍റെ ജനപ്രിയ ഹൗസ്ബ്രാന്‍ഡുകളായ പോള്‍ക്കി ആഭരണങ്ങള്‍ അടങ്ങിയ തേജസ്വി, കരവിരുതാല്‍ തീര്‍ത്ത ആന്‍റിക് ആഭരണങ്ങള്‍ അടങ്ങിയ മുദ്ര, ടെംപിള്‍ ആഭരണങ്ങള്‍ അടങ്ങിയ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ തുടങ്ങിയവ അവതരിപ്പിക്കുന്നു. മറ്റു വിഭാഗങ്ങളിലായി സോളിറ്റയര്‍ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അണ്‍കട്ട് ആഭരണങ്ങളായ അനോഖി, പ്രത്യേകാവസരങ്ങളിലേയ്ക്കുള്ള ഡയമണ്ടുകളായ അപൂര്‍വ, വിവാഹ ഡയമണ്ടുകളായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ രംഗ് എന്നിവ ലഭ്യമാക്കുന്നു. കല്യാണ്‍ ജൂവലേഴ്സിന്‍റെ ഒരു ലക്ഷത്തിലധികം വരുന്ന നവീനവും പരമ്പരാഗതവുമായ രൂപകല്‍പ്പനകളില്‍നിന്ന് ഓരോ ദിവസവും അണിയുന്നതിനും വിവാഹത്തിന് വധുക്കള്‍ക്ക് അണിയുന്നതിനും ഉത്സവാഘോഷങ്ങള്‍ക്ക് അണിയുന്നതിനുമായി ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!