കുവൈത്ത് : കുവൈത്തില്‍ നിന്ന് ഹജ്ജിന് പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും ഹജ്ജിന് രജിസ്റ്റർ ചെയ്യാമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. രാജ്യത്തു നിന്നും ഹജ്ജ് നിർവഹിക്കാനാഗ്രഹിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കുമുള്ള രജിസ്‌ട്രേഷന്‍ ഈ മാസം 29 മുതല്‍ ആരംഭിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് (http://hajj-register.awqaf.gov.kw) വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഫെബ്രുവരി 28 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.
നേരത്തേ ഹജ്ജ് ചെയ്യാത്തവർക്കാണ് മുന്‍ഗണന നൽകിയിരിക്കുന്നത്. ഹജ്ജിനായി തിരെഞ്ഞടുക്കുന്ന അപേക്ഷകര്‍ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഏജന്‍സി വഴി തുടർനടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതാണ്. സൗദി അധികൃതരുടെ അനുമതി ലഭിക്കുന്നമുറക്ക് ബിദൂനികൾക്കും ഹജ്ജ് രജിസ്ട്രേഷന് സംവിധാനം ഒരുക്കുമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു.