കുവൈത്ത് : ഹലാ ഫെബ്രുവരി ആഘോഷത്തോട് അനുബന്ധിച്ചു കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി 266000 യാത്രക്കാർ സഞ്ചരിക്കും.1975 ഫ്ളൈറ്റുകളാണ് ഈ ദിവസങ്ങളിൽ സർവീസ് നടത്തുന്നത്. ഇവയിൽ 990 ഫ്ളൈറ്റുകൾ പുറപ്പെടുന്നവയും 985 എണ്ണം എത്തിചേരുന്നവയുമാണ്.126000 യാത്രക്കാരാണ് ഈ ദിവസങ്ങളിൽ രാജ്യത്ത് നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നത്.
140000പേർ രാജ്യത്തേക്ക് എത്തുന്നവരാണ്. ലണ്ടൻ, നജാഫ്, ഇസ്താംബുൾ, കെയ്‌റോ, ദുബായ് എന്നിവിടങ്ങളിലേക്കാണ് ഭൂരിഭാഗം യാത്രക്കാരും പോകുന്നത്. യാത്രക്കാരുടെ വർദ്ധനവ് അനുസരിച്ച് കൂടുതൽ സർവീസുകൾക്ക് സൗകര്യം ഒരുക്കും. ദേശീയ അവധി ദിനങ്ങളോട് അനുബന്ധിച്ച് വിമാന താവളത്തിലെ മുഴുവൻ തയ്യാറെടുപ്പുകളും പൂർത്തിയായതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷനിലെ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മൻസൂർ അൽ ഹാഷിമി അറിയിച്ചു. ഇതിനായി ബന്ധപ്പെട്ട അധികാരികളുമായി സംയോജിത പ്രവർത്തന പദ്ധതികൾ തയ്യാറാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.