കുവൈത്ത്: സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ​യും വി​മോ​ച​ന​ത്തി​ന്റെ​യും സ്മ​ര​ണ പു​തു​ക്കി കുവൈറ്റ് ദേ​ശീ​യ വി​മോ​ച​ന ദി​നം ആ​ഘോ​ഷമാക്കി. രാ​ജ്യം 62ാമ​ത് ദേ​ശീ​യ​ദി​ന​വും, 31ാമ​ത് വി​മോ​ച​ന ദി​ന​വും പി​ന്നി​ട്ടിരിക്കുകയാണ്.

ദേ​ശീ​യ വി​മോ​ച​ന ദി​ന​ങ്ങ​ളാ​യ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ വ​ലി​യ ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​ണ് രാ​ജ്യം സാ​ക്ഷ്യം ​വ​ഹി​ച്ച​ത്. ദേ​ശീ​യ പ​താ​ക​ക​ളു​മാ​യി ജ​ന​ങ്ങ​ൾ തെ​രു​വി​ൽ ആ​ഹ്ലാ​ദം പ​ങ്കു​വെ​ച്ചു. കെ​ട്ടി​ട​ങ്ങ​ളും വീ​ടു​ക​ളും വ​ർ​ണ​വെ​ളി​ച്ച​ത്തി​ൽ തി​ള​ങ്ങി. പാ​ർ​ക്കു​ക​ളി​ലേയ്ക്കും ബീ​ച്ചു​ക​ളി​ലേയ്ക്കും ജ​നം ഒ​ഴു​കി​യെ​ത്തി. വ്യ​ത്യ​സ്ത ക​ലാ​രൂ​പ​ങ്ങ​ളുമായി മാ​ളു​ക​ൾ ആഘോഷം വേറിട്ടതാക്കി.

പ​ല​യി​ട​ങ്ങ​ളി​ലും ക​രി​മ​രു​ന്ന് പ്ര​യോ​ഗ​ങ്ങ​ളു​മു​ണ്ടാ​യി. കു​വൈ​ത്ത് ട​വ​റും ഗ​ൾ​ഫ് സ്ട്രീ​റ്റും ഗ്രീ​ൻ ഐ​ല​ൻ​ഡും ആ​ഘോ​ഷ​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യി. ചൊ​വ്വാ​ഴ്ച ക​രി​മ​രു​ന്ന് പ്ര​യോ​ഗ​ത്തോ​ടെയാണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പനം കുറിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!