കുവൈത്ത് സിറ്റി : സ്വകാര്യസന്ദർശനത്തിനായി അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഇറ്റലിയിലെത്തി. ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് പ്രത്യേക വിമാനത്തിൽ അദ്ദേഹം കുവൈത്തിൽ നിന്ന് പുറപ്പെട്ടത്.
ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, ശൈഖ് നാസർ അൽ മുഹമ്മദ് അൽ അഹമ്മദ് അസ്സബാഹ്, ശൈഖ് സബാ ഖാലിദ് അൽ ഹമദ് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അസ്സബാഹ്, ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും, ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ് മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ അമീറിനെ യാത്രയാക്കി.