കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ ഇടി മിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കാമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
മഴയത്ത് വാഹനം ഓടിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും അപകടങ്ങള്‍ക്ക് കാരണമാകുന്ന രീതിയില്‍ വാഹനം ഓടിക്കരുതെന്നും
അധികൃതര്‍ മുന്നറിയിപ്പ് നൽകി. അടിയന്തര ഘട്ടങ്ങളിൽ 112ൽ വിളിക്കാവുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.