കുവൈത്ത് സിറ്റി : കുവൈത്തിൽ റമദാൻ മാസം പകൽ സമയങ്ങളിൽ പരസ്യമായി ഭക്ഷണം കഴിക്കുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.ഇത്തരക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ട്വിറ്റർ അകൗണ്ട് വഴി മന്ത്രാലയം വ്യക്തമാക്കി. നിയമം ലംഘിക്കുന്നവർക്ക് എതിരെ 100 ദിനാർ പിഴയും പരമാവധി ഒരു മാസത്തെ തടവു ശിക്ഷയും അല്ലെങ്കിൽ ഇതിൽ ഏതെങ്കിലും ഒരു ശിക്ഷയോ ചുമത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.