കുവൈറ്റ് സിറ്റി: കുവൈറ്റിലെ കാലാവസ്ഥ മെച്ചപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷകനായ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു. അർദ്ധരാത്രിയോടെ മർദ്ദം ഉയർന്ന് മൂടൽമഞ്ഞുള്ള അവസ്ഥയിലേക്ക് നയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കാറ്റ് തെക്കുകിഴക്ക് നിന്ന് തെക്ക് പടിഞ്ഞാറ് ഭാഗത്തേക്കും പിന്നീട് 60 കി.മീ/മണിക്കൂർ വേഗതയിൽ മാറുമെന്നും ചില പ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉണ്ടാകാനും കടൽ തിരമാലകൾ 7 അടിയിലധികം ഉയരാനും ഇടയാക്കുമെന്ന് അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു.
ബുധൻ, വ്യാഴം ദിവസങ്ങളിൽ പകൽ അധിക താപനിലയും രാത്രിയിൽ തണുപ്പും അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, വ്യാഴാഴ്ച രാത്രി വീണ്ടും മഴ പെയ്യാനുള്ള സാധ്യതയുള്ളതായും അൽ ഖറാവി കൂട്ടിച്ചേർത്തു.