കുവൈത്തിൽ സ്ത്രീവേഷം ധരിച്ച് ഭിക്ഷാടനം നടത്തിയ പ്രവാസി യുവാവ് അറസ്റ്റിൽ

man arrested

കുവൈത്ത് സിറ്റി : കുവൈത്തിൽ സ്ത്രീ വേഷം ധരിച്ച് ഭിക്ഷാടനം നടത്തിയ ഏഷ്യക്കാരനായ പ്രവാസി യുവാവ് അറസ്റ്റിലായി.പർദ്ദയും നിഖാബും ( മുഖാവരണം) ധരിച്ചു കൊണ്ട് സ്ത്രീ വേഷത്തിൽ ഭിക്ഷാടനം നടത്തുന്നതിനിടയിലാണ് ഇയാളെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്‌സ് വിഭാഗം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 1,500 ലധികം ദിനാറാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.

റമദാൻ മാസത്തിന്റെ തുടക്കം മുതൽ 7 ദിവസത്തിനകം ഭിക്ഷാടനം വഴി ലഭിച്ച തുകയാണ് ഇതെന്ന് ഇയാൾ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!