കുവൈറ്റിൽ ചൊവ്വാഴ്ച ഉച്ച മുതൽ വ്യാഴാഴ്ച ഉച്ചവരെ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചില പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ള ന്യൂനമർദ്ദം രാജ്യത്തെ ബാധിച്ചതാണ് ഇതിന് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖറാവി കൂട്ടിചേർത്തു.