കുവൈറ്റ്: സൗദി അറേബ്യയ്ക്കും കുവൈത്തിനും ഇടയിൽ അതിവേഗ റെയിൽപാത ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതാ പഠനം നടത്താൻ ഫ്രഞ്ച് കമ്പനിയായ സിസ്ട്രയെ നിയോഗിച്ചതായി സൗദി റെയിൽവേ കമ്പനിയും സൗദി ജനറൽ ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റിയും പ്രസ്താവനയിലൂടെ അറിയിച്ചു. ഗൾഫ് റെയിൽവേ ശൃംഖലയുടെ ഭാഗമായി സൗദി അറേബ്യയെ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള മറ്റ് നിരവധി സംരംഭങ്ങൾക്ക് ശേഷമാണ് ഈ തീരുമാനമെന്ന് MEED മാഗസിൻ വ്യക്തമാക്കുന്നു.
റിയാദിനെയും ദോഹയെയും ബന്ധിപ്പിക്കുന്ന നിർദിഷ്ട അതിവേഗ റെയിൽപ്പാതയുടെ സാധ്യതാ പഠനം നടത്താൻ കഴിഞ്ഞ ജൂലൈയിൽ സിസ്ട്രയെ തിരഞ്ഞെടുത്തിരുന്നു.