കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ അ​സം​ബ്ലി​യി​ലേ​ക്കു​ള്ള പു​തി​യ അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​നാ​യി രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ ചൊ​വ്വാ​ഴ്ച വോ​ട്ട് ചെയ്യും. അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നാ​യി ഒ​രു​മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് 10 എ​ന്ന നി​ല​യി​ൽ 50 പേ​രെ​യാ​ണ് ദേ​ശീ​യ അ​സം​ബ്ലി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ക. നാ​ലു​വ​ർ​ഷ​മാ​ണ് സ​ഭ​യു​ടെ കാ​ലാ​വ​ധി നിശ്ചയിച്ചിരിക്കുന്നത്.

15 സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ 207 സ്ഥാ​നാ​ർ​ഥി​കളാണ് മ​ത്സ​ര​രം​ഗ​ത്തു​ള്ളത്. പു​തു​ക്കി​യ വോ​ട്ട​ർ​പ​ട്ടി​ക പ്ര​കാ​രം
രാ​ജ്യ​ത്ത് 386,751 പു​രു​ഷ​ന്മാ​രും 406,895 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ 793,646 വോ​ട്ട​ർ​മാരാണുള്ളത്. രാ​വി​ലെ എ​ട്ടു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ് നടക്കുന്നത്. വോ​ട്ടി​ങ് പൂ​ർ​ത്തി​യാ​യ​തി​നു​പി​റ​കെ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കും.

ഒ​ന്നാം മ​ണ്ഡ​ല​ത്തി​ൽ 34, ര​ണ്ടാം മ​ണ്ഡ​ല​ത്തി​ൽ 45, മൂ​ന്നാം മ​ണ്ഡ​ല​ത്തി​ൽ 34, നാ​ലാം മ​ണ്ഡ​ല​ത്തി​ൽ 47, അ​ഞ്ചാം മ​ണ്ഡ​ല​ത്തി​ൽ 47 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം വി​ശ്ര​മ​ദി​ന​മാ​യി ക​ണ​ക്കാ​ക്കി എ​ല്ലാ മ​ന്ത്രാ​ല​യ​ങ്ങ​ള്‍ക്കും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ള്‍ക്കും പൊ​തു​സ്ഥാ​പ​ന​ങ്ങ​ള്‍ക്കും പൊ​തു​അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്തി​നു എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളും പി​ന്തു​ണ​യു​മാ​യി എ​ല്ലാ മ​ന്ത്രാ​ല​യ​ങ്ങ​ളും അ​ധി​കാ​രി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും രം​ഗ​ത്തു​ണ്ട്.

വോ​ട്ടെ​ടു​പ്പ് റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യം, ലോ​ക​മെ​മ്പാ​ടു​മു​ള്ള 50 മാ​ധ്യ​മ പ്ര​തി​നി​ധി​ക​ളെ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് വീ​ക്ഷി​ക്കു​ന്ന​തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ നി​ര​വ​ധി സ​ർ​ക്കാ​റി​ത​ര സം​ഘ​ട​ന​ക​ൾ​ക്കും (എ​ൻ‌.​ജി.‌​ഒ) മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. 2022 സെ​പ്റ്റം​ബ​ർ 29നാ​ണ് രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. എ​ന്നാ​ൽ, ഈ ​വ​ർ​ഷം മാ​ർ​ച്ച് 19ന് ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​സാ​ധു​വാ​ക്കി ഭ​ര​ണ​ഘ​ട​ന കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ചു. 2020ലെ ​പാ​ർ​ല​മെ​ന്റ് കോ​ട​തി പു​നഃ​സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ, എ​പ്രി​ൽ 17ന് 2020​ലെ പാ​ർ​ല​മെ​ന്റ് അ​മീ​ർ പി​രി​ച്ചു​വി​ട്ടു. ഇ​തോ​ടെ​യാ​ണ് രാ​ജ്യം മ​റ്റൊ​രു തെ​ര​ഞ്ഞെ​ടു​പ്പി​​ലേ​ക്ക് നീ​ങ്ങി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!