കുവൈറ്റ്: വ്യാവസായിക മേഖലയായ അർദിയയിലെ ഗോഡൗണുകളിൽ ഉണ്ടായ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണവിധേയമാക്കിയതായി കുവൈറ്റ് ഫയർഫോഴ്സ് (കെഎഫ്എഫ്) അറിയിച്ചു.
അഗ്നിശമന സേനാംഗങ്ങൾ 5,000 ചതുരശ്ര മീറ്റർ പ്ലോട്ടിനുള്ളിൽ ആളിപ്പടർന്ന തീ നിയന്ത്രണ വിധേയമാക്കി കെഎഫ്എഫ് വ്യക്തമാക്കി.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിംഗ് പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹിന്റെ നേതൃത്വത്തിലാണ് തീയണക്കാനുള്ള ഓപ്പറേഷൻ നടത്തിയത്. കെഎഫ്എഫ് ചീഫ് ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ-മെക്രാദുമായി അദ്ദേഹം ബന്ധപ്പെട്ടിരുന്നു, അതേസമയം സംഭവവുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരോടും മന്ത്രിയുടെ ആദരവ് അറിയിച്ചു.
തീപിടിത്തം ഉണ്ടായ ഉടൻ തന്നെ പോലീസും മെഡിക്കൽ സംഘവും സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.